കൊച്ചി: ആലുവയില്‍ കാണാതായ നിയമ വിദ്യാര്‍ത്ഥിയുടെ മൃതദേഹം പുഴയില്‍ നിന്നും കണ്ടെത്തി. എടത്തല മണിമുക്കിലെ നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസിലെ എല്‍എല്‍ബി വിദ്യാര്‍ത്ഥിയും തിരുവനന്തപുരം സ്വദേശിയുമായ അതുല്‍ ഷാബുവിന്റെ മൃതദേഹമാണ് ഉളിയന്നൂരിലെ സ്‌കൂബാ ടീം കണ്ടെത്തിയത്. മണലി മുക്കില്‍ ബന്ധുവിനൊപ്പം വാടകയ്ക്ക് താമസിക്കുന്ന അതുലിനെ ഇന്നലെ മുതലാണ് കണാതായത്. ഇതിനിടെ ആലുവ മാര്‍ത്താണ്ഡവര്‍മ പാലത്തില്‍ നിന്നും ഒരാള്‍ പുഴയിലേക്ക് ചാടിയെന്ന് ആരോ പൊലീസില്‍ വിവരം നല്‍കി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഒരു ബൈക്കും മൊബൈല്‍ ഫോണും കണ്ടെത്തി. ഇത് അതുലിന്റേതാണ് ബന്ധു തിരിച്ചറിഞ്ഞു. ഇതോടെ ആലുവ പുഴയില്‍ സ്‌കൂബാ ടീം എത്തി തെരച്ചില്‍ നടത്തുകയായിരുന്നു.
കാണാതായ നിയമ വിദ്യാര്‍ത്ഥിയുടെ മൃതദേഹം ആലുവ പുഴയില്‍ കണ്ടെത്തി
