പര്‍പ്പിള്‍ കൗ ചിത്രപ്രദര്‍ശനം സമാപിച്ചു

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ 6 ദിവസമായി നടന്ന’ പര്‍പ്പിള്‍ കൗ ‘ ചിത്രപ്രദര്‍ശനം സമാപിച്ചു. എഴുത്തുകാരായ നാലപ്പാടം പത്മനാഭന്‍ , വിനോദ് കുമാര്‍ പെരുമ്പള, പ്രഭാകരന്‍ കാഞങ്ങാട്, അര്‍ജുന്‍ മയ,തുടങ്ങിയവര്‍ 28 കലാകാരന്മാരോടൊപ്പം ചിത്രവര്‍ത്തമാനം പരിപാടിയില്‍ പങ്കെടുത്ത് കൊണ്ട് സംസാരിച്ചു. സോമശേഖരന്‍ വെള്ളിക്കോത്തിനെ ചടങ്ങില്‍ ആദരിച്ചു. ചിത്രകാരന്‍ ബാലന്‍ കാഞ്ഞങ്ങാട് സൗത്ത് സ്വാഗതവും ക്യൂരേറ്റര്‍ അരവിന്ദാക്ഷന്‍ സദ്ഗമയ അധ്യക്ഷന്‍ വഹിക്കുകയും ഷീബ ഈയക്കാട് നന്ദിയും പറഞ്ഞു.

error: Content is protected !!