ബസ് സ്റ്റാന്റ് അടച്ചിട്ടു; നഗരത്തില്‍ ഗതഗാത കുരുക്ക് ; ബസുകള്‍ മുഴുവനും റോഡിന് മുകളില്‍

കാഞ്ഞങ്ങാട്: ക്രമീരണമില്ലാതെ കോട്ടച്ചേരി ബസ് സ്റ്റാന്റ് അടച്ചിട്ട തോ ടെ നഗരത്തില്‍ ഗതഗാത കുരുക്ക് രൂപപ്പെട്ടു. ഇന്നലെ മുതലാണ് കോട്ട ച്ചേരി ബസ് സ്റ്റാന്റ് അടച്ചിട്ടത്. അറുപത് ലക്ഷം രൂപയുടെ കോണ്‍ക്രീറ്റ് ചെയ്യാനാണ് ബസ് സ്റ്റാന്റ് യാര്‍ഡ് അടച്ചിട്ടത്.ക്രമീകരണമില്ലാതെ ബസ് സ്റ്റാന്റ് അടച്ചിട്ടതോ ടെ നഗരത്തില്‍ ഇന്ന ലെയുണ്ടായത് വന്‍ ഗതാഗത കുരുക്കായിരുന്നു. എല്ലാ ബസുകളും കെ.എസ്.ടി.പി റോഡില്‍ നിര്‍ത്തിയിട്ടതോടെ കോട്ടച്ചേരി ബസ് സ്റ്റാന്റ് പരിസരത്ത് വന്‍ ഗതഗാത കുരുക്ക് രൂപ പ്പെടുകയും ചെയ്തു. ഓട്ടോ സ്റ്റാന്റുകള്‍ക്ക് അരികില്‍ ബസുകള്‍ നിര്‍ത്തിയട്ടതും പ്രശ്നം സൃഷ്ടിച്ചു. കോട്ടച്ചേരി ബസ് സ്റ്റാന്റ് അടച്ചിട്ടാല്‍ മുഴുവന്‍ ബസുകളും അലാമിപള്ളി ബസ് സ്റ്റാന്റില്‍ പോകണ മെന്ന് റെഗുലേറ്ററി കമ്മിറ്റി തീരുമാനിച്ചിരുന്നു. എന്നാല്‍ അത് പാലിക്കപ്പെട്ടിട്ടില്ല. ഇന്നലെയുണ്ടായ ട്രാഫിക്ക് കുരുക്കില്‍ ആംബുലന്‍സുകളടക്കം ഗതഗാത കുരുക്കില്‍ കുരുങ്ങിയതായി കാണുന്നു. തൃക്കരിപ്പൂര്‍, നീ ലേശ്വരം, ചിറ്റാരിക്കല്‍, കണ്ണൂര്‍, പയ്യന്നൂര്‍ ഭാഗങ്ങളി ലേക്ക് പോകുന്ന ബസുകള്‍ എവി ടെയാണ് നിര്‍ത്തിയിടുന്നത് യാത്രകാര്‍ക്കും ക ണ്ടെത്താന്‍ പ്രയാസമായി മാറി. നേരത്തെ ബേക്കല്‍, പാണത്തൂര്‍, കാസര്‍ കോട് ഭാഗത്തെ ബസുകള്‍ കെ.എസ്.ടി.പി റോഡിന് മുകളില്‍ ത ന്നെയാണ് നിര്‍ത്തിയിടുന്നത്. ഇ പ്പോള്‍ മറ്റ് ബസുകള്‍കൂടി ആയ തോടെ യാത്രകാര്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും കടുത്ത പ്രയാസമാണുണ്ടാക്കിയിരിക്കുന്നത്. കോട്ടച്ചേരി ബസ് സ്റ്റാന്റ് കോണ്‍ക്രീറ്റ് ചെയ്യാനായി യാര്‍ഡ് ജെ.സി.ബി കൊണ്ട് മറിച്ചിട്ടിട്ടുണ്ട്.

error: Content is protected !!