തൊഴിലുറപ്പില്‍ ജില്ലയില്‍ മികച്ച നേട്ടം കൊയ്ത്‌ പരപ്പ ബ്ലോക്ക് പഞ്ചായത്ത്

പരപ്പ : മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 2024-25 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചപ്പോള്‍ 7 ഗ്രാമപഞ്ചായത്തുകളിലായി 1247294 തൊഴില്‍ ദിനങ്ങള്‍ അടക്കം ആകെ 54,8147000രൂപയുടെ പദ്ധതി നേട്ടം കൈവരിച്ചു ജില്ലയില്‍ ഒന്നാമത്തെത്തി പരപ്പ ബ്ലോക്ക് പഞ്ചായത്ത്.ആകെ തൊഴില്‍ ദിനങ്ങളില്‍ കോടോം ബേളൂര്‍ 234018, പനത്തടി 232918, കിനാനൂര്‍ -കരിന്തളം 195771, കള്ളാര്‍ 124747, ഈസ്റ്റ് -എളേരി 165661, ബളാല്‍ 142881, വെസ്റ്റ് എളേരി 151298 എന്നിങ്ങനെ ആകെ 12,47294 തൊഴില്‍ ദിനങ്ങള്‍ ആണ് പഞ്ചായത്തു കളില്‍ സൃഷ്ടിച്ചത്…7778 കുടുംബങ്ങള്‍ക്ക് 100 തൊഴില്‍ ദിനങ്ങളും ,244 പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്ക് 200 തൊഴില്‍ ദിനങ്ങളും നല്‍കി,സുഭിക്ഷ കേരളം പരിപാടി യില്‍ ആയിരത്തോളം വ്യക്തി ഗത ആസ്തി കളുടെ നിര്‍മ്മാണം, പൊതു ആസ്തി കള്‍ എന്നിങ്ങനെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ചിലവഴിച്ചതിനേക്കാള്‍ ഈ വര്‍ഷം 5,9662000/രൂപയുടെ അധികനേട്ടം ബ്ലോക്ക് പഞ്ചായത്തിന് നേടി യെടുക്കാന്‍ കഴിഞ്ഞു.. ഇത് ബ്ലോക്ക് -ഗ്രാമ പഞ്ചായത്ത് തലങ്ങളിലെ ജനപ്രതിനിധി കള്‍,, ജീവനക്കാര്‍, മേറ്റ് മാര്‍, തൊഴിലാളികള്‍ എന്നിവരുടെ ഒത്തൊരുമയോടുള്ള പ്രവര്‍ത്തനത്തിന്റെ ഫലമാണെന്നും ഈ വര്‍ഷം ഇതിലും വലിയ നേട്ടങ്ങളിലേയ്ക്ക് പോകുവാന്‍ ഇത് പിന്‍ ബലം നല്‍കുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മിപറഞ്ഞു

error: Content is protected !!