ജീവിതമാണ് ലഹരി, സ്‌നേഹമാണ് ലഹരി : ആന്റി ഡ്രഗ് ക്യാമ്പയിന്‍ സംഘടിപ്പിച്ച് പരപ്പ ഫെസ്റ്റ്; സെമിനാര്‍ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ടി കെ മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു

പരപ്പ: പരപ്പ സാംസ്‌കാരിക കൂട്ടായ്മ ഒരുക്കുന്ന ഫിയസ്റ്റ പരപ്പ ഫെസ്റ്റ് 2025 ന്റെ ഭാഗമായി വിവിധ അനുബന്ധ പരിപാടികള്‍ തുടരുന്നു.സംസ്ഥാനത്ത് ഏറെ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യപ്പെടുന്ന ലഹരിക്കെതിരെ ആന്റി ഡ്രഗ് ക്യാമ്പയിന്‍ പരപ്പ ഫെസ്റ്റിനോട് അനുബന്ധിച്ച് സെമിനാര്‍ പരപ്പ സംഘാടകസമിതി ഓഫീസ് ഹാളില്‍ നടന്നു. സെമിനാര്‍ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ടി കെ മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു.വര്‍ക്കിംഗ് ചെയര്‍മാന്‍ വി. ബാലകൃഷ്ണന്റെ അധ്യക്ഷനായി. കാഞ്ഞങ്ങാട് എക്‌സൈസ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ എന്‍.ജി. രഘുനാഥന്‍ ക്ലാസെടുത്തു . ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ എം ബി രാഘവന്‍, രമ്യ. കെ ,സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ എ. ആര്‍. രാജു , എന്നിവര്‍ പ്രസംഗിച്ചു. എ.ആര്‍.വിജയകുമാര്‍ സ്വാഗതവും,കെ.കുമാരന്‍നന്ദിയുംപറഞ്ഞു.

error: Content is protected !!