നീലേശ്വരം : വഴിയാത്രക്കാരന്‍ വാഹനമിടിച്ച് മരിച്ചു. നീലേശ്വരം കെ സി യു രാജ ക്ലിനിക്കിലെ ജീവനക്കാരന്‍ കൊല്ലമ്പാറ മഞ്ഞളം കാട്ടെ സെബാസ്റ്റ്യന്‍ (70) ആണ് മരിച്ചത്. ഇന്നലെ രാത്രി 7.30 ഓടെ കൊല്ലം പാറയില്‍ നിന്ന് മഞ്ഞളംകാട്ടെ വീട്ടിലേക്ക് നടന്നു വരുന്നതിനിടയില്‍ വാഹനമിടിക്കുകയായിരുന്നു. വാഹനം നിര്‍ത്താതെ പോയി. സെബാസ്റ്റ്യന്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഭാര്യമാര്‍: പരേതയായ സുകുമാരി, തെയ്യമ്മ. മക്കള്‍ : ബാബു, ഷിബു, ഷിബി.അരവിന്ദാക്ഷന്‍’ മരുമക്കള്‍:പത്മാവതി, രമ്യ.
വഴിയാത്രക്കാരന്‍ വാഹനമിടിച്ച് മരിച്ചു; വാഹനം നിര്‍ത്താതെ പോയി
