കോട്ടച്ചേരി ബാങ്ക് വന്‍പയര്‍ കുന്നുമ്മല്‍ പ്രൈഡ് വിപണിയില്‍ ഇറക്കി; കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് വ്യാപാരി എച്ച് ഗുരുദത്ത് പൈക്ക് നല്‍കി വിപണ ഉദ്ഘാടനം നടത്തി

കാഞ്ഞങ്ങാട് : സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെയും,സഹകരണ വകുപ്പ് നേതൃത്വം നല്‍കുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന ദൗത്യത്തിന്റെയും ഭാഗമായി സഹകരണം മേഖലയോടൊപ്പം സാമൂഹ്യ സംസ്‌കാരിക മേഖലയിലും കൃത്യമായ ഇടപെടല്‍ നടത്തി ഏഴു പതിറ്റാണ്ടുകള്‍ പിന്നിട്ട കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്ക് വേലശ്വരം വയലില്‍ ഒരുക്കിയ വന്‍പയര്‍ കൃഷിയുടെ വിളവെടുപ്പില്‍ നിന്നും ഉല്പാദിപ്പിച്ച കുന്നുമ്മല്‍ പ്രൈഡ് വിപണിയില്‍ ഇറക്കി. സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് വിപണ ഉദ്ഘാടനം നടത്തി.വ്യാപാരി എച്ച് ഗുരുദത്ത് പൈ ഏറ്റുവാങ്ങി. ഇ ചന്ദ്രശേഖരന്‍ എംഎല്‍എ അംഗ സമാശ്വാസ നിധി,അപകട ഇന്‍ഷുറന്‍സ് വിതരണം എന്നിവ വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം രാഘവന്‍ അധ്യക്ഷനായി.നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത,അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി ശോഭ,ജില്ലാ പ്രിന്‍സിപ്പല്‍കൃഷി ഓഫീസര്‍ രാഘവേന്ദ്ര, അസിസ്റ്റന്റ് രജിസ്റ്റര്‍ മാരായ വി ചന്ദ്രന്‍, പി ലോഹിതാക്ഷന്‍,വാര്‍ഡ് കൗണ്‍സിലര്‍ എം ശോഭന, അഡ്വ.പി അപ്പുക്കുട്ടന്‍, അഡ്വ.കെ രാജ്‌മോഹന്‍, എം പൊക്ലന്‍, കെ വി രാഘവന്‍, എം സേതു,മുഹമ്മദ് മുറിയനാവി, കെ വി വിശ്വനാഥന്‍എന്നിവര്‍ സംസാരിച്ചു.ബാങ്ക് വൈസ് പ്രസിഡന്റ് വി ഗിനീഷ് സ്വാഗതവും സെക്രട്ടറി വി വി ലേഖ നന്ദിയുംപറഞ്ഞു.

error: Content is protected !!