സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്ക് കെപിഎസ്ടിഎ യാത്രയയപ്പ് നല്‍കി

കാഞ്ഞങ്ങാട് : സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്ക് കെ.പി.എസ്. ടി എ ഹോസ്ദുര്‍ഗ് ഉപജില്ലാ കമ്മറ്റി യാത്രയയപ്പ് നല്‍കി. കാഞ്ഞങ്ങാട് വെച്ച് നടന്ന യോഗം കെ.പി.എസ് ടി എ സംസ്ഥാന വൈസ് പ്രസിഡന്റ് ജി.കെ. ഗിരീഷ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി വൈസ് പ്രസിഡന്റ് ബി.പി പ്രദീപ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഉപജില്ല പ്രസിഡന്റ് രതീശന്‍ പി അധ്യക്ഷനായി. വിരമിക്കുന്ന കെ.പി എസ് ടി എ മുന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗം അനില്‍കുമാര്‍ കെ, ഹോസ്ദുര്‍ഗ് ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ മിനി ജോസഫ്, ഹോസ്ദുര്‍ഗ് തെരുവത്ത് ഗവ. എല്‍ പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ മുരളീധരന്‍ സി, ദ്ദര്‍ഗ്ഗ എച്ച് എസ് എസ് പ്രധാനാധ്യാപകന്‍ വിനോദ് കുമാര്‍ മേലത്ത്, ജി.എച്ച് എസ് എസ് കൊട്ടോടി പ്രധാനാധ്യാപിക ബിജി ജോസഫ്, ജി എച്ച് എസ് എസ് കക്കാട്ട് അധ്യാപകന്‍ നാരായണന്‍ എമ്പ്രാന്തിരി, യു. ബി.എം സി എ .എല്‍ .പി സ്‌കൂള്‍ അധ്യാപിക ജെസ്സി കുര്യന്‍ എന്നിവര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം അലോഷ്യസ് ജോര്‍ജ്, ജില്ലാ പ്രസിഡന്റ് ബെന്നി പിടി, ജില്ലാ സെക്രട്ടറി കെ ഗോപാലകൃഷ്ണന്‍ , സംസ്ഥാന ഉപസമിതി കണ്‍വീനര്‍മാരായ ബിജു പി.കെ, രാജേഷ് കുമാര്‍ ടി, ജില്ലാ വൈസ് പ്രസിഡന്റ്മാരായ ശശീന്ദ്രന്‍ കെ, സുമേഷ് എം, ജില്ലാ ജോ സെക്രട്ടറിമാരായ നികേഷ് മാടായി, അജിത സി കെ , വിദ്യാഭ്യാസ ജില്ല ട്രഷറര്‍ അനൂപ് കുമാര്‍ , ഉപജില്ല സെക്രട്ടറി സിഞ്ചു എം.വി , ട്രഷറര്‍ കൃഷ്ണന്‍ ടി.എസ് എന്നിവര്‍ സംസാരിച്ചു photo കെ.പി.എസ്. ടി എ ഹോസ്ദുര്‍ഗ് ഉപജില്ലാ കമ്മറ്റി യാത്രയയപ്പ് യോഗം കെ.പി.എസ് ടി എ സംസ്ഥാന വൈസ് പ്രസിഡന്റ് ജി.കെ. ഗിരീഷ് ഉദ്ഘാടനംചെയ്യുന്നു

error: Content is protected !!