വെള്ളച്ചേരി – വെള്ളാങ്കലം  പാലം അടിയന്തിരമായി പൂര്‍ത്തീകരിക്കണം

മടിക്കൈ : വെള്ളച്ചേരി വെള്ളാങ്കലം പാലം പണി അടിയന്തിരമായി പൂര്‍ത്തീകരിച്ച് ഗതാഗതയോഗ്യമാക്കണമെന്നും മുണ്ടോട്ട് മൊട്ട-കാരാക്കോട് വരെ തെരുവ് വിളക്ക് സ്ഥാപിക്കുന്ന പ്രവൃത്തി വേഗത്തില്‍ തന്നെ പൂര്‍ത്തീകരിക്കണമെന്നും വെള്ളച്ചേരി ജനപ്രിയ സ്വയം സഹായ സംഘം ജനറല്‍ബോഡി യോഗം അധികൃതരോട് ആവശ്യപ്പെട്ടു. യോഗം കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അജിത്ത്കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബി. മധു അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി. രാജന്‍ സ്വാഗതം പറഞ്ഞു. പുതിയ ഭാരവാഹികളായി പി. ദീപേഷ് (സെക്രട്ടറി), എം. നാരായണന്‍ (ജോ: സെക്രട്ടറി), എ. കരുണാകരന്‍ (പ്രസിഡന്റ്), എം. മധു (വൈസ് പ്രസിഡന്റ്) വി.കെ. വിപിന്‍കുമാര്‍ (ട്രഷറര്‍) എന്നിവരെതെരഞ്ഞെടുത്തു.
error: Content is protected !!