മാവുങ്കാല്‍: മലബാര്‍ ട്യൂഷന്‍ സെന്റര്‍ , മാവുങ്കാല്‍ സംഘടിപ്പിക്കുന്ന പി ജയചന്ദ്രന്‍ അനുസ്മരണ സാംസ്‌കാരിക പരിപാടി ‘ഭാവഗീതം ‘ ഏപ്രില്‍ 6 ആനന്ദാശ്രമം റോട്ടറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് 2 മണി മുതല്‍ നടക്കും . കവിയും പ്രഭാഷകനുമായ സി എം വിനയചന്ദ്രന്‍ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നിര്‍വഹിക്കും. പരിപാടിയില്‍ ഫ്‌ളവേഴ്‌സ് ടോപ്പ് സിംഗര്‍ ഫെയിം മഹിപാല്‍ വിശിഷ്ടാതിഥിയായി ഗാനം ആലപിക്കും. ഭാവഗായകന്‍ പി ജയചന്ദ്രന്‍ ആലപിച്ച ഗാനങ്ങളുടെ കരോക്കെ ഗാനമേളയും , ജയചന്ദ്ര ഗാനങ്ങളുടെ നൃത്താവിഷ്‌കാരവും, കീബോഡ്-ഫ്‌ളൂട്ട് എന്നിവയില്‍ ഗാനാലാപനവും ഇതിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മലബാര്‍ ട്യൂഷന്‍ സെന്റര്‍ മാനേജിങ്ങ് ഡയറക്ടര്‍ മൃദുല ടീച്ചര്‍ അറിയിച്ചു. മലബാര്‍ ട്യൂഷന്‍ സെന്ററിലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കും നാട്ടുകാര്‍ക്കും ജയചന്ദ്രന്‍ സ്മൃതിയാഞ്ജലിയിലേക്ക് പ്രവേശനമുണ്ടായിരിക്കും.
ഭാവഗീതം ഏപ്രില്‍ 6 ന്; ആനന്ദാശ്രമം റോട്ടറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് 2 മണി കവിയും പ്രഭാഷകനുമായ സി എം വിനയചന്ദ്രന്‍ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നിര്‍വഹിക്കും
