യുവ സിവില്‍ എഞ്ചിനീയര്‍ ട്രെയിന്‍ തട്ടി മരിച്ചു; വട്ടപ്പൊയിലിലെ വിനീഷ് ആണ് മരിച്ചത്

നീലേശ്വരം : യുവ സിവില്‍ എഞ്ചിനീയര്‍ ട്രെയിന്‍ തട്ടി മരിച്ചു. വട്ടപ്പൊയിലിലെ വിനീഷ് (23) ആണ് മരിച്ചത്. പള്ളിക്കര അയ്യപ്പ ഭജന മഠത്തിന് സമീപത്തെ ട്രാക്കില്‍ ഇന്നലെ രാത്രിയാണ് മൃതദേഹം കണ്ടത്. നീലേശ്വരം റിയല്‍ ഹൈപ്പര്‍ മാര്‍ക്കറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്‍ പത്മനാഭന്റെയും ബേബിയുടെയും മകനാണ്. സഹോദരന്‍: വിപിന്‍ (സെയില്‍സ്മാന്‍, കൃഷ്ണ അസോസിയേറ്റ്‌സ്, നീലേശ്വരം).

error: Content is protected !!