പാലക്കുന്ന്: എരോല്‍ മൊട്ടമ്മല്‍ പടിഞ്ഞാറേ വീട് ശ്രീ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനത്ത് പുന:പ്രതിഷ്ഠയും ബ്രഹ്മകലശവും കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി നെല്ലിയെടുക്കം ശ്രീപുര ശ്രീ കാളികാംബദേവി പരിപാര ക്ഷേത്രത്തില്‍ നിന്ന് കലവറ ഘോഷയാത്ര നടന്നു. രാത്രി കൈകൊട്ടിക്കളി നടന്നു.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ചന്ദ്രപുരം അയ്യപ്പ ഭജന മന്ദിര പരിസരത്ത് നിന്ന് പൂര്‍ണ്ണ കുടുംബത്തോടെ ആചാര്യ വരവേല്‍പ്പ്, തുടര്‍ന്ന് സമൂഹപ്രാര്‍ത്ഥന പഞ്ചഗവ്യ ശുദ്ധി, ഗുരു ഗണപതി പൂജ, പുണ്യാഹം, വാസ്തുരക്ഷാഘ്നഹോമം, നവഗ്രഹഹോമം, സുദര്‍ശന ഹോമം, വാസ്തു ബലി, മംഗളാരതി, രാത്രി 8ന് എരോല്‍ അമ്പലത്തിങ്കാല്‍ വിഷ്ണു ക്ഷേത്ര ഭജന സമിതിയുടെ ഭജന, നാളെ രാവിലെ 6 മണിക്ക് ഗണപതിഹോമം, കലശപ്രതിഷ്ഠ, കലാഹോമം, പൂര്‍ണ്ണാഹുതി, 7.05 മുതല്‍ 9.08 വരെയുള്ള രോഹിണി നക്ഷത്രം ഇടവം രാശി മുഹൂര്‍ത്തത്തില്‍ പുന:പ്രതിഷ്ഠ, തുടര്‍ന്ന് നിവേദ്യനിര്ണയം, നിവേദ്യപൂജ, മംഗളാരതി, പ്രസാദ വിതരണം, 10 മുതല്‍ ചന്ദ്രപുരം അയ്യപ്പ ഭജന മന്ദിര ഭജന സമിതിയുടെ ഭജന, 11ന് നാട്ടകല്‍ മിത്ര ഭജന സംഘത്തിന്റെ ഭജന, ഉച്ചയ്ക്ക് ഒരുമണിക്ക് അന്നദാനം, 3ന് നെല്ലിയെടുക്കം ശാരദാംബ ഭജന സമിതിയുടെ ഭജന, വൈകിട്ട് 7ന് തെയ്യം കൂടല്‍, 8ന് തുടങ്ങല്‍, 8.30ന് ഭക്തിഗാനസുധ തുടര്‍ന്ന് കുളിച്ചു തോറ്റം. മെയ് ഒന്നിന് രാവിലെ 9ന് പാലക്കുന്ന് ഭഗവതി ക്ഷേത്ര ഭജനസമിതിയുടെ ഭജന, 11ന് വിഷ്ണമൂര്‍ത്തിയുടെ പുറപ്പാട്, ഉച്ചക്ക് ഒരുമണിക്ക് അന്നദാനം, വൈകിട്ട് 7ന് തുടങ്ങള്‍, 7.30ന് കുളിച്ച് തോറ്റം, തുടര്‍ന്ന് വിവിധ കലാപരിപാടികള്‍. 2ന് രാവിലെ 9ന് പാര്‍ത്ഥസാരഥി ക്ഷേത്രം ശാരദാംബ ഭജന സംഘം പഞ്ചിക്കൊളയുടെ ഭജന, 11ന് വിഷ്ണുമൂര്ത്തിയുടെ പുറപ്പാട്, ഉച്ചയ്ക്ക് ഒരു മണിക്ക് അന്നദാനം, വൈകിട്ട് 5ന് വിളക്കിലരിയോടെസമാപനം
പുന:പ്രതിഷ്ഠാ ബ്രഹ്മകലശവും കളിയാട്ടവും: കലവറ ഘോഷയാത്ര നടന്നു
