കാഞ്ഞങ്ങാട് : അഗ്‌നിരക്ഷാ നിലയത്തില്‍ നിന്നും വിരമിക്കുന്ന അസി.സ്റ്റേഷന്‍ ഓഫീസര്‍ (ഗ്രേഡ്) കെ.എ.മനോജ് കുമാറിന് അഗ്‌നിരക്ഷാ നിലയത്തിലെ ജീവനക്കാര്‍ യാത്രയയപ്പ് നല്‍കി .നഗരസഭ അദ്ധ്യക്ഷ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. സ്റ്റേഷന്‍ ഓഫീസര്‍ പി.വി.പവിത്രന്‍ അദ്ധ്യക്ഷത വഹിച്ചു. അഗ്‌നിരക്ഷാ സേവനം അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടര്‍ അരുണ്‍ അല്‍ഫോണ്‍സ്, റീജിയണല്‍ ഫയര്‍ ഓഫീസര്‍ രഞ്ജിത്ത്, ഡിവൈ.എസ്.പി ബാബു പെരിങ്ങേത്ത്, ജില്ലാ ഫയര്‍ ഓഫീസര്‍ ബി.രാജ്, പോലീസ് ഇന്‍സ്‌പെക്ടര്‍മാരായ പി.അജിത് കുമാര്‍, കെ.പി.ഷൈന്‍, ടി.കെ.മുകുന്ദന്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജയന്‍ ചെറുവത്തൂര്‍, സ്റ്റേഷന്‍ ഓഫീസര്‍മാരായ ടി.പി.ധനേഷ്, പി.വി.പ്രഭാകരന്‍, സി പി.രാജേഷ്, ഗോപാലകൃഷ്ണന്‍ മാവില, പി.വി.പ്രകാശ്കുമാര്‍ സി പി.ഗോകുല്‍ദാസ് തുടങ്ങിയവര്‍ സംസാരിച്ചു. കെ.ടി.ചന്ദ്രന്‍ സ്വാഗതവും അസി. സ്റ്റേഷന്‍ ഓഫീസര്‍ കെ.സതീഷ് നന്ദിയും പറഞ്ഞു.
അസി.സ്റ്റേഷന്‍ ഓഫീസര്‍ക്ക് യാത്രയയപ്പ് നല്‍കി: നഗരസഭ അദ്ധ്യക്ഷ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു
