കീക്കാംകോട്ട് സെവന്‍സ്: ഗ്രാമീണ എരിക്കുളം ജേതാക്കള്‍

കാഞ്ഞങ്ങാട്: നാടിന്റെ സാമൂഹിക സാംസ്‌കാരിക ആരോഗ്യ വിദ്യാഭ്യാസ കലാ കായിക ജീവകാരുണ്യ മേഖലയില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി അമ്പതാം വര്‍ഷത്തിലേക്ക് കടക്കുന്ന മടിക്കൈ കിക്കാംങ്കോട്ട് ക്ലബ്ബ് നടത്തിയ 33ാം- മത് ജില്ലാതല സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു. ജില്ലക്ക് അകത്തും പുറത്തുള്ള നൂറുകണക്കിന് കാണികളുടെ സാന്നിധ്യത്തില്‍ വാശിയേറിയ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പ്രിയദര്‍ശനി ഒഴിഞ്ഞ വളപ്പിനെ പരാജയപ്പെടുത്തി ഗ്രാമീണ എരിക്കുളം ജേതാക്കളായി. പ്രശസ്തരായ കളിക്കാരെ അണിനിരത്തി ജില്ലയിലെ പ്രഗല്‍ഭരായ 16 ടീമുകളാണ് ടൂര്‍ണ്ണമെന്റ് മത്സരിച്ചത്. എല്ലാദിവസവും വൈകുന്നേരം അഞ്ചു മണിക്കാണ് മത്സരങ്ങള്‍ നടന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണന്‍ ഫൈനല്‍ മത്സരം ഉദ്ഘാടനം ചെയ്തു വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ്,ട്രോളിംഗ് ട്രോഫി,സ്ഥിരം ട്രോഫി തുടങ്ങിയ സമ്മാനങ്ങളും വിതരണം ചെയ്തു.മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ് പ്രീത ഫൈനല്‍ മത്സരത്തിലെ കളിക്കാരുമായി പരിചയപ്പെട്ടു.സംഘാടകസമിതി ചെയര്‍മാന്‍ ബി രാമചന്ദ്രന്‍ അധ്യക്ഷനായി.സിപിഐഎം ഏരിയ കമ്മിറ്റി അംഗം ശശീന്ദ്രന്‍ മടിക്കൈ,കെ പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു.ക്ലബ്ബ് സെക്രട്ടറി കെ മോഹനന്‍ സ്വാഗതം പറഞ്ഞു. സമ്മാന വിതരണ ചടങ്ങില്‍ വച്ച് മടിക്കൈ പാലിയേറ്റീവ് സൊസൈറ്റിക്ക് ക്ലബ്ബ് രണ്ട് വാക്കുകള്‍ നല്‍കി സൊസൈറ്റി സെക്രട്ടറി ബി ബാലന്‍ ഏറ്റുവാങ്ങി.

error: Content is protected !!