കാഞ്ഞങ്ങാട്: സ്വന്തം ഇച്ചയെക്കാളും ദൈവത്തെ ശിരസ്സാവഹിച്ചു ജീവിക്കാന്‍ വിശ്വാസികള്‍ക്ക് കഴിയണമെന്ന് പ്രശസ്ത ഖുര്‍ആന്‍ പണ്ഡിതനും കാഞ്ഞങ്ങാട് സലഫി മസ്ജിദ് ഖത്തീബുമായ മുഹാജിര്‍ ഫാറൂഖി ആഹ്വാനം ചെയ്തു. ഭൗതികമായും ആത്മീയമായും ഉന്നതിയിലേക്കെ ത്താന്‍ കഴിയണം. ബുദ്ധിയെ സംരക്ഷിക്കാന്‍ മദ്യവും മയക്കുമരുന്നും ലഹരിയും വെടിയണം. പൈശാചിക വൃതിയില്‍പ്പെട്ട മാലിന്യങ്ങളില്‍ വീഴാതെ ശ്രദ്ധിക്കണം. സമൂഹത്തിന്റെ ഭദ്രത തകര്‍ക്കാനും സമൂഹത്തെ പിന്നോട്ട് വലിക്കാനും മദ്യത്തിന് കഴിയുന്നുണ്ട്. മദ്യം കൊണ്ടുണ്ടാകുന്ന അനന്തര ഫലങ്ങള്‍ ദുഷിച്ചത് കൊണ്ടാണ് ഇസ്ലാം മദ്യത്തെ വിലക്കിയത്. ഭക്ഷണത്തിലും വസ്ത്രങ്ങളിലുള്‍പ്പെടെ അഹങ്കാരവും ധാരാളിത്തവുമില്ലാതെ സൂക്ഷിക്കണം. കാഞ്ഞങ്ങാട് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച ഈദ് ഗാഹില്‍ പെരുന്നാള്‍ നമസ്‌കാരത്തിന് ശേഷം പ്രസംഗിക്കുകയായിരുന്നു മുഹാജിര്‍ ഫാറൂഖി. വ്രതാനുഷ്ഠാനത്തിലൂടെ നേടിയെടുത്ത ആത്മീയ വിശുദ്ധിയും സഹജീവി സ്‌നേഹവും ജീവിതത്തിലുടനീളം സൂക്ഷിക്കാന്‍ ഓരോരുത്തരും മുന്നിട്ടിറങ്ങണം. ഖുര്‍ആനിനെ നെഞ്ചിലേറ്റാന്‍ എല്ലാവരും തയ്യാറാവണം.
കാഞ്ഞങ്ങാട് കൊവ്വല്‍പള്ളി ടര്‍ഫ് ഗ്രൗണ്ടില്‍ നടന്ന പെരുന്നാള്‍ നമസ്‌കാരത്തിനു സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറുക്കണക്കിനാളുകള്‍ പങ്കെടുത്തു. പരസ്പരം ആലിംഗനം ചെയ്തും ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് വിശ്വാസികള്‍ ഈദ് ഗാഹില്‍ നിന്നും പിരിഞ്ഞത്. photo കാഞ്ഞങ്ങാട് ഈദ് ഗാഹില്‍ നടന്ന പെരുന്നാള്‍ നമസ്‌കാരത്തിന് കാഞ്ഞങ്ങാട് സലഫി മസ്ജിദ് ഖത്തീബ് മുഹാജിര്‍ ഫാറൂഖി നേതൃത്വംനല്‍കുന്നു
ദൈവ കല്‍പനയെ ശിരസ്സാവഹിച്ചു ജീവിക്കാന്‍ വിശ്വാസികള്‍ക്ക് കഴിയണം: മുഹാജിര്‍ ഫാറൂഖി
