കാഞ്ഞങ്ങാട് :പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ 72കാരനെ കോടതി അഞ്ചു വര്‍ഷം കഠിന തടവിനും 50,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. തായന്നൂര്‍ അയ്യങ്കാവ് പൊയ്യളത്തെ കുഞ്ഞിരാമനെ (72)യാണ് ഹോസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി പി എം സുരേഷ് ശിക്ഷിച്ചത്.പിഴയടച്ചില്ലെങ്കില്‍ ആറു മാസം തടവനുഭവിക്കണം.2023മെയ് 16ന് വൈകിട്ട് കുഞ്ഞിരാമന്‍ വീട്ടില്‍ അതിക്രമിച്ചു കടന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. പെണ്‍കുട്ടിയുടെ പരാതിയില്‍ പോക്‌സോ നിയമപ്രകാരം അമ്പലത്തറ പൊലീസാ ണ് കേസെടുത്തത്.അന്നത്തെ അമ്പലത്തറ ഇന്‍സ്പെക്ടര്‍ ടി കെ മുകുന്ദനാണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം നല്‍കിയത്. പ്രോസിക്യുഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യുട്ടര്‍ എ ഗംഗാധരന്‍ഹാജരായി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 72കാരന് അഞ്ചു വര്‍ഷം കഠിന തടവ്
