ഓര്‍മ്മകള്‍ പങ്കുവെച്ച് ഗുരുനാഥന്മാര്‍ പഴയ വിദ്യാലയ തിരുമുറ്റത്ത് വീണ്ടും ഒത്തു ചേര്‍ന്നു

കരിന്തളം:ആയിരങ്ങള്‍ക്ക് അക്ഷരാമൃതം പകര്‍ന്നേകി വിദ്യാലയത്തില്‍ നിന്നും പിരിഞ്ഞ് പോയ ഗുരുനാഥന്‍മാര്‍ ഒരിക്കല്‍ കൂടി ആ വിദ്യാലയ മുറ്റത്ത് ഒത്ത് ചേര്‍ന്നു. കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്‌ക്കൂളിന്റെ വാര്‍ഷികാഘോഷവും പ്രധാന അധ്യാപകന്‍ കെ ജോളി ജോര്‍ജ്ജിനുള്ള യാത്രയയപ്പും ഏപ്രില്‍ 3 ന് നടക്കുന്നു. അതിനോടനുബന്ധിച്ച് സ്‌ക്കൂളില്‍ സംഘടിപ്പിച്ച പൂര്‍വ്വ അധ്യാപക സംഗമത്തിലാണ് സ്‌ക്കൂളില്‍ നിന്ന് പിരിഞ്ഞ് പോയ അധ്യാപകര്‍ വീണ്ടും ഒത്ത് ചേര്‍ന്നത്. ഒരു വട്ടം കൂടി പഴയ വിദ്യാലയ മുറ്റത്ത് ഒത്ത് ചേരുവാന്‍ കഴിഞ്ഞതിന്റെ സന്തോഷവും ആദ്യകാല അനുഭവം പങ്ക് വെച്ചും പഴയ കാല ഓര്‍മ്മകള്‍ പുതുതലമുറയ്ക്ക് പകര്‍ന്ന് നല്‍കിയുമാണ് അവര്‍ പിരിഞ്ഞ് പോയത്. സ്‌നേഹ സംഗമം ചിറ്റാരിക്കാല്‍ എ ഇ ഒ . പി പി രത്‌നതാകരന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ടി സിദ്ദിഖ് അധ്യക്ഷത വഹിച്ചു. സ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍ കെ ജോളി ജോര്‍ജ്ജ് മോഡറേറ്ററായി.എം പി ടി എ പ്രസിഡന്റ് സിന്ധു വിജയകുമാര്‍, പി ടി എ വൈസ് പ്രസിഡന്റ് വാസു കരിന്തളം, സ്റ്റാഫ് സെക്രട്ടറി കെ പി ബൈജു എന്നിവ സംസാരിച്ചു. സിനിയര്‍ അസിസ്റ്റ് കെ വി ഇന്ദുലേഖ സ്വാഗതവും എസ് ആര്‍ ജി കണ്‍വീനര്‍ കെ രജനി നന്ദിയുംപറഞ്ഞു.

error: Content is protected !!