കാഞ്ഞങ്ങാട് :ശിവസേന കാസര്‍കോട് ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ലഹരിയെ അകറ്റൂനാടിനെ രക്ഷിക്കൂ എന്ന സന്ദേശവുമായി കാഞ്ഞങ്ങാട് പഴയ ബസ്റ്റാന്് പരിസരത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പ്രതിഷേധ ശിവസേന വടക്കന്‍ മേഖലാകണ്‍വീനര്‍ അനൂപ് മാമ്പറ്റ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ പി ജയരാജന് അധ്യക്ഷതനായി. എക്സ് സര്‍വ്വീസ് രാജപുരം യൂണിറ്റ് പ്രസിഡന്റ് പ്രസാദ് ഒനായര് ,ജില്ലാ സെക്രട്ടറി കരിമ്പില്‍ ബാലച ന്ദ്രന്‍, സീമമധു,ടി പി പുഷ്പ ജ , എസി ശോഭ തുടങ്ങിയവര്‍ സംസാരിച്ചു. ടി പി കാര്‍ത്തിക്ക് രാജ് സ്വാഗതവും രവീന്ദ്രന് നന്ദിയും പറഞ്ഞു.
ലഹരിയെ അകറ്റൂ നാടിനെ രക്ഷിക്കൂ; ശിവസേന ജില്ലാകമ്മറ്റി കാഞ്ഞങ്ങാട് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
