നീലേശ്വരം : പാലായില്‍ എടത്തോട് പ്രവാസി അനില്‍ പൊതുവാളിന്റെ സാമ്പത്തിക സഹായത്തോടെ നീലേശ്വരം സേവാഭാരതി നിര്‍മ്മിച്ച് നല്‍കിയ പാലായിയിലെ ഷീബയുടെ വീട്ടിനാണ് ഇന്നലെ രാവിലെ നീലേശ്വരം അര്‍ബന്‍ ബാങ്കിലെ മാനേജന്‍ നേരിട്ട് ചെന്ന് ജപ്തി ഭീഷണി അറിയിച്ചത്. ടാര്‍പോളില്‍ ഷീറ്റിനടിയില്‍ ഇഴജന്തുക്കളുടെ ശല്യം സഹിച്ച് ജീവിച്ച രോഗിയായ രാമചന്ദ്രനും, 9 ക്ലാസില്‍ പഠിക്കുന്ന രോഗിയായ മകളും ഒന്നര വയസ് പ്രായമായ മറ്റൊരു മകളുമാണ് ഷീബയുടെ കുടുംബത്തിലുള്ളത്. ഷീബയുടെ രോഗവസ്ഥയില്‍ ഗന്ത്യന്തരമില്ലാതെ നാല് വര്‍ഷം ഒന്നര ലക്ഷം രൂപ നീലേശ്വരം അര്‍ബന്‍ ബാങ്കില്‍ നിന്ന് വായ്പ എടുക്കുകയും നിരവധി തവണകളായി വായ്പ തുക തിരിച്ചടക്കുയും ചെയ്തിട്ടും ഇപ്പോഴും ഒരു ലക്ഷം രൂപയിലധികം അടച്ചു തീര്‍ക്കാന്‍ ഉണ്ടെന്നാണ് ബാങ്ക് പറയുന്നത്. മാര്‍ച്ച് 31ന് മുമ്പായി 30000 രൂപ അടക്കാത്ത പക്ഷം സ്ഥലം അളന്ന് വീട് പൂട്ടി ലേലത്തിന് വെക്കുമെന്നാണ് ഭീഷണി.തിങ്കളാഴ്ച രാവിലെ ജപ്തിക്ക് വരുന്നതിനു മുന്‍പ് വീട്ടിനകത്തുള്ള അത്യാവശ്യ സാധനങ്ങള്‍ മാറ്റണമെന്ന ഭീഷണി ജനറല്‍
മാനേജറും നാട്ടുകാരനുമായ രാജിവന്‍ ഷീബയോട് മുഴക്കിയിരുന്നു .
ഈ ജനുവരി ഒന്നിനാണ് താക്കോല്‍ കൈമാറിയതിന് ശേഷം നിരന്തരം ബാങ്ക് വായ്പയുടെ പേരില്‍ ഭീഷണിയും, സേവാഭാരതിയെ കൊണ്ട് വായ്പ അടപ്പിക്കണമെന്നും പറഞ്ഞിരുന്നു. ടാര്‍പോളിന്‍ ഷീറ്റിനടിയില്‍ കിടക്കുമ്പോള്‍ ഇഴഞന്തുക്കളുടെ ശല്യമുണ്ടായിരുന്നുവെങ്കിലും മനസമാധാനമുണ്ടായിരുന്നുവെങ്കിലും, പുതിയ വീട്ടില്‍ വന്നതിന് ശേഷം ബാങ്കിന്റെ ഭീഷണിമൂലം മനസ്സമാധാനം നഷ്ടപ്പെട്ടിരിക്കുകയാണ്. പ്ലാസ്റ്റിക് ഷീറ്റിനടിയില്‍ കിടക്കുമ്പോള്‍ നിരവധി തവണ നഗരസഭാ അധികാരികളോട് ഒരു വീട് നിര്‍മ്മിച്ചു നല്‍കണമെന്ന് അഭ്യര്‍ത്ഥന നടത്തിയിട്ടും പോലും വീട് നിര്‍മ്മിച്ചു നല്‍കാന്‍ തയ്യാറായിട്ടില്ല. ഇത്തരം സന്ദര്‍ഭത്തിലാണ് സേവാഭാരതി വീട് നിര്‍മ്മിച്ചു നല്‍കിയത്. . മൂത്ത മകള്‍ക്ക് രോഗംമൂലം ഓപ്പറേഷന് അടുത്ത ആഴ്ച വിധേയമാക്കേണ്ടതും, കഴിഞ്ഞ ആഴ്ച ചെറിയ കുട്ടിയുടെ അസുഖം മൂലം ആശുപത്രിയില്‍ അഡ്മിറ്റായായത് കാരണമാണ് വായ്പ അടവില്‍ വീഴ്ച വന്നത്. ഒരുകണ്ണിന് കാഴ്ചശക്തി നഷ്ടപ്പെട്ട രാമചന്ദ്രന്‍ കൂലിവേല ചെയ്ത് കിട്ടുന്ന വരുമാനമാണ് കുടുംബത്തിന്റെഏകആശ്രയം.
