പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 11, 12 വാര്‍ഡുകള്‍ ഇനി മാലിന്യമുക്തം; പുല്ലൂര്‍ ദേശം മാലിന്യ മുക്ത വാര്‍ഡുകളായി പ്രഖ്യാപിച്ചു

പുല്ലൂര്‍: 2025 ജനുവരി 26 മുതല്‍ നടത്തിവരുന്ന മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്തിലെ 11, 12 വാര്‍ഡുകള്‍ അടങ്ങുന്ന പുല്ലൂര്‍ ദേശം മാലിന്യമുക്ത വാര്‍ഡുകളായി പ്രഖ്യാപിച്ചു. പ്രഖ്യാപനത്തിനായി ജനുവരി 26 മുതല്‍ വിവിധ പരിപാടികളാണ് നടത്തിവരുന്നത്. വാര്‍ഡിനുള്ളിലെ മുഴുവന്‍ സ്‌കൂളുകള്‍, അങ്കണവാടികള്‍, കലാലയങ്ങള്‍, സര്‍ക്കാര്‍, സര്‍ക്കാ റിതര സ്ഥാപനങ്ങള്‍, വായനശാലകള്‍, ക്ലബ്ബുകള്‍ മുതലായവ പരിശോധിച്ചു ഹരിത സ്ഥാപനമാണെന്ന് സാക്ഷ്യപത്രം നല്‍കിയിരുന്നു. മാലിന്യങ്ങള്‍ സ്ഥിരമായി നിക്ഷേപിക്കുന്ന പൊതു ഇടങ്ങള്‍, തോടുകള്‍ എന്നിവ വൃത്തിയാക്കി വാര്‍ഡുകളിലെ മുഴുവന്‍ വീടുകളും ഹരിത കര്‍മ്മസേനയുമായി സഹകരിക്കുന്നവയാണ്. 90 ശതമാനം ത്തിലധികം വീടുകളിലും ഉറവിട മാലിന്യ സംസ്‌കരണ ഉപാധികള്‍ ഉണ്ട്. വാര്‍ഡ് പരിധിയിലെ എല്ലാ അയല്‍ക്കൂട്ടങ്ങളും ഹരിത അയല്‍ക്കൂട്ടങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്. പുല്ലൂര്‍ എകെജി ഗ്രന്ഥാലയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ അരവിന്ദാക്ഷന്‍ 11, 12 വാര്‍ഡുകളെ ഹരിത വാര്‍ഡുകളായി പ്രഖ്യാപിച്ചു കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. സീത അധ്യക്ഷത വഹിച്ചു. വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ വി. ജിജേഷ്, ശശീന്ദ്രന്‍, എച്ച്.ഐ കൃഷ്ണകുമാര്‍, എച്ച്.ഐ. ദീപ, വി നാരായണന്‍ മാസ്റ്റര്‍, എ. കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. രണ്ട് വാര്‍ഡുകളിലെയും ഹരിത കര്‍മ്മ സേന പ്രവര്‍ത്തകരെ ആദരിക്കുകയും തുടര്‍ന്ന് ശുചിത്വ പ്രതിജ്ഞ ചെല്ലുകയും ചെയ്തു. ചടങ്ങിന് ശേഷം ശുചിത്വ സന്ദേശ റാലി സംഘടിപ്പിക്കുകയുംചെയ്തു.

error: Content is protected !!