അരവത്ത് മക്കാക്കോടന്‍ തറവാട് ലഹരി വിരുദ്ധ ക്ലാസ്സും വിജയികള്‍ക്കുള്ള അനുമോദനവും സംഘടിപ്പിച്ചു; റിട്ട.ഡി.വൈ.എസ്. പി കെ. ദാമോധരന്‍ ഉദ്ഘാടനം ചെയ്തു

തച്ചങ്ങാട് : അരവത്ത് മക്കാക്കോടന്‍ തറവാട് പ്രതിഷ്ഠാദിനാഘോഷം തന്ത്രി ശ്രീരാമ അഗ്ഗിത്തായുടെ കാര്‍മ്മികത്ത്വത്തില്‍ വിവിധ ചടങ്ങുകളോടുകൂടി നടന്നു. ജനറല്‍ ബോഡി യോഗത്തില്‍ സമൂഹത്തിലെ മാരക വിപത്തായ ലഹരിക്കെതിരെയുള്ള ലഹരി വിരുദ്ധ ക്ലാസ്സും പ്രതിഞ്ജയും വിവിധപരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ , കലാകായിക മത്സരങ്ങളില്‍ സംസ്ഥാന തലത്തില്‍ മികവ് തെളിയിച്ച കുട്ടികള്‍ക്കുമുള്ള അനുമോദനവും നടന്നു. റിട്ട.ഡി.വൈ.എസ്. പി കെ. ദാമോധരന്‍ ഉദ്ഘാടനം ചെയ്തു.
ഗോപാലന്‍ തച്ചങ്ങാട് അധ്യക്ഷനായി. എം.പി.കുഞ്ഞിരാമന്‍, കൃഷ്ണന്‍ വള്ളിയാട്ടില്‍, എം.കെ കൃഷ്ണന്‍, നാരായണന്‍ ആയമ്പാറ, ശ്രീനിവാസന്‍ മഡിയന്‍, നാരായണന്‍ പൊടിപ്പളം, അഡ്വ. എം.കെ ബാബുരാജ്,സുനന്ദന്‍ കല്യോട്ട്, രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കൃഷ്ണന്‍ പള്ളിപ്പുഴ നാരായണന്‍ തച്ചങ്ങാട്, മോഹനന്‍ ആയമ്പാറ , വേലായുധന്‍ ആയമ്പാറ എന്നിവര്‍ സംബന്ധിച്ചു.
ശ്രീധരന്‍ അമ്പങ്ങാട്ട് സ്വാഗതവും ചന്ദ്രന്‍ കല്യോട്ട് നന്ദിയുംപറഞ്ഞു

 

error: Content is protected !!