മാവുങ്കാല്‍ : നെല്ലിത്തറ സരസ്വതി വിദ്യാലയത്തെക്കുറിച്ച് മണികണ്ഠന്‍ കാഞ്ഞങ്ങാട് എഴുതിയ പ്രാര്‍ത്ഥനാ ഗീതം ശ്രദ്ധയമായി. സരസ്വതി വിദ്യാലയത്തിലെ ഒരു വിദ്യാര്‍ത്ഥി തന്റെ വിദ്യാലയത്തെ മനോഹരമായി വര്‍ണ്ണിക്കുന്നതിലൂടെയാണ് പ്രാര്‍ത്ഥനാ ഗീതം കടന്നുപോകുന്നത്. തന്റെ വിദ്യാലയത്തിലെ അദ്ധ്യാപകരെല്ലാം ഞങ്ങള്‍ക്ക് അമ്മമാരെപ്പോലെയാണെന്നും , ഭാരതീയ വിദ്യാനികേതന്‍ വിദ്യാലയത്തിലെ പഞ്ചാംഗശിക്ഷണത്തിലൂടെ ഞങ്ങള്‍ നല്ല കുട്ടികളായി മാറിയെന്നും , വിദ്യാലയത്തിലെ സോപാനം ക്ലാസ്സിലൂടെ ഞങ്ങളുടെ അമ്മമാര്‍ നന്മയുടെ ലോകത്താണെന്നും വിദ്യാര്‍ത്ഥി അവകാശപ്പെടുന്നു. മനോഹരമായ ഈ പ്രാര്‍ത്ഥനാ ഗീതത്തിന് സംഗീതം നല്കിയിരിക്കുന്നത് പത്തനംതിട്ട റാന്നി സ്വദേശി അനില്‍ സുരേന്ദ്രനാണ്. ഗാനം ആലപിച്ചിരിക്കുന്നത് സീ കേരളം സരിഗമപ ഫെയിം ഐശ്വര്യ അനില്‍ ആണ്. കണ്ണൂര്‍ മാതാ അമൃതാനന്ദമയി മഠം സ്വാമി അമൃതകൃപാനന്ദ പുരി പ്രാര്‍ഥനാ ഗീതം വിദ്യാലയത്തിന് സമര്‍പ്പിച്ചു. ചടങ്ങില്‍ പ്രശസ്ത മജീഷ്യന്‍ അഡ്വ. സുധീര്‍ മാടക്കത്ത് , സിനിമ – സീരിയല്‍ താരം കലാഭവന്‍ നന്ദന, സരസ്വതിവിദ്യാലയം ചെയര്‍മാന്‍ കെ. ദാമോദരന്‍ ആര്‍ക്കിടെക്റ്റ്, വിദ്യാനികേതന്‍ ജില്ലാ അധ്യക്ഷന്‍ കെ. ശിവശങ്കരന്‍, പ്രധാനധ്യാപിക എച്ച് ഭവ്യ , മാതൃസമിതി പ്രസിഡന്റ് ഹേമ രാജീവന്‍ എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വിദ്യാര്‍ത്ഥികളെഅനുമോദിച്ചു.
മണികണ്ഠന്‍ കാഞ്ഞങ്ങാട് എഴുതിയ പ്രാര്‍ത്ഥനാ ഗീതം ശ്രദ്ധേയമായി
