പെരുന്നാള്‍ ആഘോഷിക്കാന്‍ മാംഗ്ലൂരില്‍ നിന്ന് സ്‌കൂട്ടിയില്‍ നാട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചു

കാഞ്ഞങ്ങാട് : പെരുന്നാള്‍ ആഘോഷിക്കാന്‍ മാംഗ്ലൂരില്‍ നിന്ന് നാട്ടിലേക്ക് വരുകയായിരുന്ന യേനപ്പോയ ഹോസ്പിറ്റലിലെ
അഡ്മിനിസ്‌ട്രേറ്റര്‍ വിഭാഗം വിദ്യാര്‍ഥി വാഹനാപകടത്തില്‍ മരിച്ചു. ചെറുവത്തൂര്‍ കാടങ്കോട്ടെ എ.പി. മുഹമ്മദ് ഫാമിസ് (23) ആണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ 3.15 ന് പൂച്ചക്കാട് ടൗണില്‍ വെച്ചാണ് അപകടം. പുലര്‍ച്ചെ ഉണ്ടായ ചാറ്റല്‍ മഴയില്‍ മറ്റൊരു വാഹനമിടിച്ച് ഫാമിസ് ഓടിച്ച സ്‌കൂട്ടി എതിര്‍ ഭാഗത്തു നിന്ന് വന്ന ലോറിക്കടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന സഹപാഠിയായ ചിത്താരി പെട്രോള്‍ പമ്പിനടുത്ത് താമസിക്കുന്ന റയിസ് (22) നും പരിക്കേറ്റു. ഇരുവരെയും നാട്ടുകാര്‍ കാഞ്ഞങ്ങാട് ഐഷാല്‍ മെഡിസിറ്റി ആശുപത്രിയിലെത്തിച്ചുവെങ്കിലും ഫാമിസ് മരണപ്പെട്ടിരുന്നു. ലോറി ബേക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരു വാഹനമിടിച്ച് ലോറിയിലെ മുന്നിലേക്ക് തെറിച്ചു വീഴുമായിരുന്നുവെന്ന് ഡ്രൈവര്‍ പറഞ്ഞെങ്കിലും പോലീസ് ഉറപ്പാക്കിയിട്ടില്ല.

error: Content is protected !!