കാഞ്ഞങ്ങാട് ഒക്ടേവ് മ്യൂസിക് ക്ലബ് കാസര്‍കോടി ന്റെ ഈ വര്‍ഷത്തെ സി കെ പണിക്കര്‍ സ്മാരക ഒക്ടേവ് കലാശ്രേഷ്ഠ പുരസ്‌കാരം കഥകളി ആചാര്യന്‍ കാമ്പ്രത്ത് മാധവന് . 10000 രൂപയും പ്രശസ്തി പത്രവും മെമെന്റൊയും അടങ്ങുന്നതാണ് പുരസ്‌കാരം. മാര്‍ച്ച് 31 ന് ഒക്ടേവ് മ്യൂസിക് അക്കാദമി, വ്യാപാര ഭവന്‍, ചെറുവത്തൂരില്‍ വച്ച് നടക്കുന്ന ഒക്ടേവ് വാര്‍ഷിക കുടുംബ സംഗമ പരിപാടിയില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കും. അധ്യാപകനും പ്രഭാഷകനുമായ വത്സന്‍ പിലിക്കോട് ഉദ്ഘാടനം നിര്‍വഹിക്കും. സ്തുത്യര്‍ഹ സേവനത്തിന് ശേഷം അധ്യാപക വൃത്തിയില്‍ നിന്നും വിരമിക്കുന്ന ഒക്ടേവിലെ അധ്യാപകര്‍ക്കുള്ള ആദരവും ഗാനമേളയും പരിപാടിയുടെ ഭാഗമായി നടക്കും. പത്ര സമ്മേളനത്തില്‍ സംഗീത രത്‌നം ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രന്‍ മാസ്റ്റര്‍, കെ പി ലക്ഷ്മണന്‍ , സ്മിത വെങ്ങലാട്ട്, പി എന്‍ ബിന്ദു,എം. രാജു നെടുങ്കണ്ട എന്നിവര്‍ സംബന്ധിച്ചു.
