നീലേശ്വരം: പടിഞ്ഞാറ്റംകൊഴുവല്‍ ശ്രീ കല്ലളി പള്ളിയത്ത് തറവാട് പുന:പ്രതിഷ്ഠാ നവീകരണ കലശ മഹോത്സവം ഇന്നു തുടങ്ങും.
തന്ത്രി കക്കാട്ട് നാരായണ പട്ടേരി ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിക്കും. വൈകുന്നേരം ആറ് മണിക്ക് ആചാര്യവരണം, സമൂഹ പ്രാര്‍ത്ഥന, പശുദാന പുണ്യാഹം, പ്രാസാദശുദ്ധി, വാസ്തു രക്ഷോഘ്‌ന ഹോമാദികള്‍, വാസ്തുകലശം, വാസ്തുബലി, പ്രാസാദ – പുരുഷ പൂജ, അത്താഴപൂജ എന്നിവയുണ്ടാകും. നാളെ രാവിലെ ഗണപതിഹോമം, തുടര്‍ന്ന് ബിംബശുദ്ധി കലശാഭിഷേകം, നവകം, കുംഭേശകര്‍ക്കരി, നിദ്രാകലശം, ശയ്യാപൂജ, ജീവോധ്വാസന, ജീവകലശം ശയ്യയില്‍ എഴുന്നള്ളിക്കല്‍, ഉച്ചപൂജ, മണ്ഡലപൂജ, വൈകിട്ട് ദുര്‍ഗാപൂജ, ധ്യാനാധിവാസം, അധിവാസഹോമം, കലശാധിവാസം, അത്താഴപൂജ, ബ്രഹ്‌മകലശപൂജ തുടങ്ങിയ താന്ത്രിക ചടങ്ങുകള്‍. മാര്‍ച്ച് 30 ന് ഞായറാഴ്ച രാവിലെ ഗണപതിഹോമം, അധിവാസം വിടര്‍ത്തല്‍. രാവിലെ 9.10 മുതല്‍ 11 മണി വരെ രേവതി നക്ഷത്ര മുഹൂര്‍ത്തത്തില്‍ പ്രതി പ്രതിഷ്ഠാ ചടങ്ങ്. ബ്രഹ്‌മകലശാഭിഷേകത്തി നും മഹാപൂജയ്ക്കും ശേഷം നിത്യ നൈമിത്തിക നിശ്ചയം. പ്രസാദ വിതരണത്തോടെ സമാപിക്കും. ചടങ്ങുകളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി തറവാട് കാരണവരും പ്രസിഡന്റും ആയ കെ.പി.ശ്രീധരന്‍ നായര്‍, സെക്രട്ടറി കെ.പി.രവീന്ദ്രന്‍ എന്നിവര്‍അറിയിച്ചു.
നീലേശ്വരം കല്ലളി പള്ളിയത്ത് തറവാട് പുന:പ്രതിഷ്ഠാ നവീകരണ കലശ മഹോത്സവം ഇന്നു മുതല്‍
