എംമ്പുരാന്‍ സിനിമ റിലീസിംഗ് ആഘോഷമാക്കി പയസ്വിനി അബുദാബി

അബുദാബി: ഇന്നലെ റിലീസായ മോഹന്‍ലാല്‍- പ്രിഥിരാജ് ടീമിന്റെ എംമ്പുരാന്‍ സിനിമ റിലീസ് ദിവസം ഡെല്‍മ മാളിലെ റോയല്‍ സിനിമയിലെ ഒരു ഷോ മൊത്തം ബുക്ക് ചെയ്ത് കണ്ട് അബുദാബിയിലെ കാസര്‍കോട്കാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി 165 സീറ്റുകളുള്ള തിയറ്ററിലെ ഇന്നലെ രാത്രി എട്ട് മണിക്കുള്ള ഷോയാണ് പയസ്വിനി കുടുംബങ്ങളും കുട്ടികളും കണ്ടത്. ഒരു സിനിമ, അതും റിലീസിംഗ് അവസാന നിമിഷം വരെ സസ്‌പെന്‍സ് നിലനിര്‍ത്തിയ സിനിമ കുട്ടികളും കുടുംബംഗങ്ങളുമായി ഒരുമിച്ച് കണ്ടത് വലിയ ഉത്സവപ്രതീതിയാണ് സൃഷ്ടിച്ചത് എന്ന് പയസ്വിനി പ്രസിഡണ്ട് വിശ്വംഭരന്‍ കാമലോനും സെക്രട്ടറി അനൂപ് കാഞ്ഞങ്ങാടുംപറഞ്ഞു

error: Content is protected !!