കാഞ്ഞങ്ങാട് : കെഎംസിസി ഷാര്‍ജാ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി ഇഫ്താര്‍ സംഗമവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു. സൗത്ത് ചിത്താരി മുസ്ലിം ലീഗ് ഇഫ്താര്‍ ടെന്റില്‍ സംഘപ്പിച്ച സംഗമം കെഎംസിസി ഷാര്‍ജാ കാസറഗോഡ് ജില്ലാ വൈസ് പ്രസിഡന്റ് കെ. എച്ച്.ശംസുദ്ധീന്‍ കല്ലൂരാവി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് വാര്‍ഡ് പ്രസിഡന്റ് ബഷീര്‍ മാട്ടുമ്മല്‍ ആദ്യക്ഷത വഹിച്ചു. സൗത്ത് ചിത്താരി ഖത്തീബ് സൂഫി ബാഖവി മുഖ്യപ്രഭാഷണവും പ്രാര്‍ത്ഥനയും നടത്തി. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ബഷീര്‍ ചിത്താരി സ്വാഗതം പറഞ്ഞു. മണ്ഡലം വൈസ് പ്രസിഡന്റുമാരായ തെരുവത്ത് മൂസ ഹാജി, ഹമീദ് ചേരെക്കാടത്ത്, സെക്രട്ടറി പി. എം.ഫാറൂഖ്,ദേശീയ കൗണ്‍സിലര്‍ എ. ഹമീദ് ഹാജി,പഞ്ചായത്ത് സെക്രട്ടറി ഖാലിദ് അറബിക്കാടത്ത്,ചന്ദ്രിക റിപ്പോര്‍ട്ടര്‍ ഫസലുറഹ്‌മാന്‍,ജമാഅത്ത് ഭാരവാഹികളായ സി. എച്ച്. മുഹമ്മദ് കുഞ്ഞി, അബ്ദുള്ള വളപ്പില്‍,യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് നദീര്‍ കൊത്തിക്കാല്‍,ട്രഷറര്‍ ജബ്ബാര്‍ ചിത്താരി,പഞ്ചായത്ത് പ്രസിഡന്റ് ആസിഫ് ബദര്‍ നഗര്‍,എം. എസ്.എഫ് ജില്ലാ ട്രഷറര്‍ ജംഷീദ് കുന്നുമ്മല്‍, വാര്‍ഡ് മെമ്പര്‍ സി. കെ. ഇര്‍ഷാദ്, കെഎംസിസി ഭാരവാഹികളായ മിദ്ലാജ് കുശാല്‍ നഗര്‍,സി. കെ. കരീം,ഫാറൂഖ് കൊളവയല്‍, ഹാരിസ് കള്ളാര്‍, കരീം കല്ലൂരാവി, കരീം മൈത്രി, വനിതാ ലീഗ് ഭാരവാഹികളായ ആയിഷ ഫര്‍സാന, സി. കുഞ്ഞാമിന, ശാക്കിറ പി. സി,സഫീറ ഹുസൈന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഷാര്‍ജ കെഎംസിസി ഭാരവാഹി ഷംസുദീന്‍ ഇ. കെനന്ദിയും പറഞ്ഞു
ഷാര്‍ജ കെഎംസിസി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി ഇഫ്താര്‍ സ്‌നേഹ സംഗമം സംഘടിപ്പിച്ചു
