കാഞ്ഞങ്ങാട് : കഞ്ചാവുമായി രണ്ട് അതിഥി തൊഴിലാളികള്‍ അറസ്റ്റില്‍. ബീഹാര്‍ സ്വദേശികളായ രോഹിത് (20),
ജമീല്‍ മിയ (29) എന്നിവരെയാണ് ഹോസ്ദുര്‍ഗ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി. വി പ്രസന്നകുമാര്‍ അറസ്റ്റ് ചെയ്തത്.
വ്യത്യസ്ഥ കേസുകളിലായി ബട്ടത്തൂരില്‍ വെച്ച് കഴിഞ്ഞ ദിവസം ഉച്ചക്കാണ് ഇവര്‍ പിടിയിലായത്. രോഹിത്തില്‍ നിന്നും 11 ഗ്രാം കഞ്ചാവും ജമീല്‍ മിയ കൈയ്യില്‍ നിന്ന് 19 ഗ്രാം കഞ്ചാവും പിടികൂടി. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്‌ക്ടര്‍മാരായ വി. ബാബു , കെ. കെ. ബാലകൃഷ്ണന്‍, സിവില്‍ എക്സൈസ് ഓഫീസര്‍ മാരായ മഹേഷ്. കെ , നിഷാദ്. പി. മനോജ്. പി, സിജു. കെ എന്നിവരും കഞ്ചാവ് പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
കഞ്ചാവുമായി അതിഥി തൊഴിലാളികള്‍ അറസ്റ്റില്‍
