കോട്ടപ്പാറ :വാഴക്കോട് ഗവ.എല്‍ പി സ്‌കൂള്‍ 52 വാര്‍ഷികവും വിജോത്സവും മാര്‍ച്ച് 29ന് നടക്കും. വൈകിട്ട് ആറിന് വാര്‍ഡ് മെമ്പര്‍ എ വേലായുധന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ബിജു തുമ്പയില്‍ അധ്യക്ഷത വഹിക്കും. ഹോസ്ദുര്‍ഗ് എ ഇ ഒ മിനി ജോസഫ് ഉപഹാര സമര്‍പ്പണം നടത്തും. സെക്രട്ടറി ബി നിഷാന്ത് , മദര്‍ പിടിഎ പ്രസിഡന്റ് പ്രവിത , സിഡിഎസ് അംഗം ബിജിബാബു തുടങ്ങിയവര്‍ ആശംസകള്‍ നേരും.പ്രധാന സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി കെ ബിജു സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് കെ രോഹിണി നന്ദിയും പറയും. തുടര്‍ന്ന് കുട്ടികളുടെകലാസന്ധ്യ.
വാഴക്കോട് ഗവ.എല്‍ പി സ്‌കൂള്‍ വാര്‍ഷികം 29 ന്
