മധൂര്‍ ക്ഷേത്രോത്സവം: കുശാല്‍നഗര്‍ ശ്രീ നിത്യാനന്ദ മാതൃ സംഗമം അംഗങ്ങള്‍ കുണിത ഭജന സേവക്കായി പുറപ്പെട്ടു

കാഞ്ഞങ്ങാട്:  ഏഷ്യയിലെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നായ മധൂര്‍ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തില്‍ മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 7 വരെ നടക്കുന്ന അഷ്ടബന്ധ ബ്രഹ്‌മ കലശോത്സവത്തിന്റെയും, മൂഡപ്പസേവയുടെയും ഭാഗമായി നടക്കുന്ന കുണിത ഭജന സേവയുടെ ഭാഗമാകുന്നതിനായി കുശാല്‍നഗര്‍ ശ്രീ നിത്യാനന്ദ മാതൃസംഗമം മാതൃസമിതി അംഗങ്ങള്‍ പുറപ്പെട്ടു. 25 അംഗങ്ങള്‍ അടങ്ങുന്ന സംഘം നിത്യാനന്ദ ആശ്രമ പരിസരത്തു നിന്നുമാണ് പുറപ്പെട്ടത്.ഭജന പാടിയും,നൃത്തം ചവിട്ടിയും ഭൂരിഭാഗവും കാല്‍നടയായാണ് സംഘം യാത്ര നടത്തുന്നത്.ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള രണ്ടായിരത്തോളം വരുന്ന മാതൃസമിതി അംഗങ്ങള്‍ നടത്തുന്ന മഹാകണിത ഭജന സേവയില്‍ ഈ സംഘവും കൂടിച്ചേരും.ഉത്സവത്തിന്റെ പ്രചരണത്തിന്റെയുംഅന്നദാനത്തിന്റെ വിഭവ സമാഹരണത്തിന്റെയും കുടുംബത്തിനും നാടിനും ഐശ്വര്യവും സമ്പല്‍ സമൃദ്ധിയും സ്നേഹവും ഉണ്ടാകുന്നതിനാണ് ഭജന സേവ നടത്തുന്നത്. നിത്യാനന്ദ ആശ്രമ പരിസരത്തു നിന്നും ആരംഭിച്ച യാത്രയ്ക്ക് എം സലീല, ടി കെ നളിനി, എന്‍ അര്‍ഷിത,സീന അനില്‍,ഹേമ സതീശന്‍,ശ്വേതാ സന്തോഷ് എന്നിവര്‍നേതൃത്വം നല്‍കി.

error: Content is protected !!