കാഞ്ഞങ്ങാട് :മേലാങ്കോട്ട് മുന്നോട്ട്എന്നമുദ്രാവാക്യത്തിലൂന്നി എസികണ്ണന് നായര്‍ സ്മാരക ഗവ. യുപി വിദ്യായത്തില്‍ നടപ്പിലാക്കിവരുന്ന നൂതനങ്ങളായ കര്‍മ്മ പരിപാടികളിലൂടെ അക്കാദമിക രംഗത്തും പാഠ്യേതര രംഗങ്ങളിലും ജില്ലയിലെതന്നെ മികച്ച നിലവാരത്തിലേക്ക് . പുതിയ കെട്ടിടം സ്മാര്‍ട് ഇലക്ട്രിക് കിച്ചണ്‍, കമ്പ്യൂട്ടര്‍ ലാബ്,ഡിജിറ്റില്‍ ലൈബ്രറി എന്നിവയുടെ ഉദ്ഘാടനവും വാര്‍ഷികഘോഷവും യാത്രയായപ്പും ശതാബ്ദിസ്മരണിക പ്രകാശനവും മാര്‍ച്ച് 28ന് വിവിധ പരിപാടകളോടെ നടക്കുമെന്ന്സംഘാടകസമതി ഭാരവാഹികളായ അഡ്വ. പി അപ്പുക്കുട്ടന്, അഡ്വ. പി എന്‍ വിനോദ്കുമാര്‍, ജി ജയന്, കെ അനില്‍കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സോളാര്‍ പാനല്‍ ഇ ചന്ദ്രശേരനും സ്മാര്‍ട്ട് ഇലക്ട്രിക്കല്‍ കിച്ചണ്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ കെ വി സുജാതയും ഇലക്ട്രിക്കല്‍ കിച്ചണ്‍ എനര്‍ജിമാനേജ്മെന്റ് ഡയറക്ടര്‍ ഡോ ആര് ഹരികുമാറും, ഡിജിറ്റല്‍ലൈബ്രറി ജില്ലാ വിദ്യാഭ്യാസ ഉപഡയറ്കടര്‍ ടി വി മധുസൂദനനും, കമ്പ്യൂട്ടര്‍ ലാബ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ മിനിജോസഫും, ഉദ്ഘാടനംചെയ്യും.
എ സി കണ്ണന് നായര്‍ സ്മാരക ഗവ. യുപി സ്കൂള്‍ പുതിയ കെട്ടിടം, സ്മാര്‍ട് ഇലക്ട്രിക് കിച്ചണ്‍, കമ്പ്യൂട്ടര്‍ ലാബ്,ഡിജിറ്റില്‍ ലൈബ്രറി എന്നിവയുടെ ഉദ്ഘാടനവും വാര്‍ഷികഘോഷവും യാത്രയയപ്പും നാളെ
