കാഞ്ഞങ്ങാട്:-കൂലി കുടിശ്ശിക ഉടന്‍ അനുവദിക്കുക,വെട്ടിക്കുറച്ച ലേബര്‍ ബഡ്ജറ്റ് പുനസ്ഥാപിക്കുക,തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുകതുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് തൊഴിലുറപ്പ് തൊഴിലാളികളുടെ കൂട്ടായ്മയിലുള്ള എന്‍ ആര്‍ ഇ ജീ വര്‍ക്കേഴ്‌സ് യൂണിയന്‍ കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അജാനൂര്‍ പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചം ധര്‍ണയും നടത്തി.നൂറുകണക്കിന് തൊഴിലാളികള്‍ പങ്കെടുത്ത് വെള്ളിക്കോത്ത് നിന്നും പ്രകടനം ആരംഭിച്ചു.തുടര്‍ന്ന് നടന്ന ധര്‍ണ്ണ യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം എം രാജന്‍ ഉദ്ഘാടനം ചെയ്തു. എ വി രാമചന്ദ്രന്‍ അധ്യക്ഷനായി. പി കൃഷ്ണന്‍,ചെറാക്കോട്ട് കുഞ്ഞിക്കണ്ണന്‍,എം ജി പുഷ്പ, എം വി നാരായണന്‍, പി കെ കണ്ണന്‍എന്നിവര്‍ സംസാരിച്ചു.ഏരിയ സെക്രട്ടറി കെ സീത സ്വാഗതം പറഞ്ഞു. എം സേതു, കെ സരസ്വതി,നാരായണി പെരിയ,സുനില്‍ നോര്‍ത്ത്, സി ബാലകൃഷ്ണന്‍ സി സാവിത്രി എന്നിവര്‍നേതൃത്വംനല്‍കി.
