കാഞ്ഞങ്ങാട് : കുടുംബശ്രീ സംസ്ഥാന മിഷന്റെ ആഹ്വാനപ്രകാരം പഴയ തലമുറയിലെ അനുഭവങ്ങള്‍ പുതുതലമുറയിലേക്ക് എത്തിക്കുന്നതിനും,പുതുതലമുറയുടെ സ്നേഹവും സഹകരണവും സമൂഹത്തിന്റെ ഭാഗമാക്കുന്നതിനു കുടുംബശ്രീയുടെ രണ്ട് വിഭാഗങ്ങളായ വയോജന അയല്‍ക്കൂട്ടം അംഗങ്ങളെയും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളെയും പങ്കെടുപ്പിച്ച് പഴമയും പുതുമയും തലമുറ സംഗമം എന്ന സന്ദേശവുമായി കാഞ്ഞങ്ങാട് നഗരസഭ കുടുംബശ്രീ സി.ഡി.എസ് ഫസ്റ്റ് തലമുറ സംഗമം നടത്തി. വയോജന അയല്‍ക്കൂട്ടങ്ങളുടെ അനുഭവങ്ങള്‍ ആ കാലഘട്ടത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഇന്ന് അനുഭവിക്കുന്ന പ്രയാസങ്ങള്‍ തുടങ്ങിയവ പുതു തലയില്‍ തലമുറയുമായി സംബന്ധിക്കുന്നതിന്റെ ഭാഗമായാണ് സംഗമം നടത്തിയത്. നഗരസഭ ടൗണ്‍ഹാളില്‍ വച്ച് നടന്ന സംഗമം വൈസ് ചെയര്മാന് ബിടെക് അബ്ദുള്ള ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരം സമിതി അധ്യക്ഷ കെ.ലത അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ. പ്രഭാവതി , കെ. വി സരസ്വതി, കെ. അനീശന്‍ , ജില്ലാ മിഷന് ജീവനക്കാരായ കെ.രുഗ്മിണി, എം മന്നീഷ് പി.ധന്യ , എം.സരിത, സി. മിഥുന, എ. വി. ശശികല മെമ്പര്‍ സെക്രട്ടറി എം. വി ദിവാകരന്, സി.ഡി.എസ് സെക്കന്‍ഡ് ചെയര്‍പേഴ്സണ്‍ കെ .സുജിനി,വൈസ് ചെയര്‍പേഴ്സണ്‍ കെ വി .ഉഷ,അക്കൗണ്ടന്റ് എം സുമ എന്നിവര്‍ സംസാരിച്ചു. വയോജനങ്ങള്‍ക്കുള്ള നിയമസഹായങ്ങളെ കുറിച്ച് ജനമൈത്രി ബീറ്റ് ഓഫീസര്‍ കെ. പ്രദീപന്, സമൂഹത്തില്‍ അന്ന് ഇന്നലെ ,ഇന്ന് എന്ന വിഷയത്തില്‍ മുന്‍ അധ്യാപകന് പി. സുകുമാരന്‍ എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. സി. ഡി. എസ് ഫസ്റ്റ് ചെയര്‍പേഴ്സണ്‍ സൂര്യ ജാനകി സ്വാഗതവും നമ്പര്‍ സെക്രട്ടറി എം വി ദിവാകരന് നന്ദിയും പറഞ്ഞു. നാടന്‍ പാട്ട് കലാകാരന് പി അഭിയുടെ നാടന്‍ പാട്ട് വിവിധ കലാകായിക മത്സരങ്ങള്‍ കലാപരിപാടികള്‍ എന്നിവ നടന്നു.സിഡിഎസ് അംഗങ്ങള്‍ ,കുടുംബശ്രീ അംഗങ്ങള്‍ ,നഗരസഭ ജീവനക്കാര്‍,നാട്ടുകാര്തുടങ്ങിയ നിരവധി ആളുകള്‍ പരിപാടിയില്‍പങ്കെടുത്തു.
