കാഞ്ഞങ്ങാട് :കാസര്‍കോട് ജില്ലാ സെക്യൂരിറ്റി വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘത്തിന്റെ അനുബന്ധ സ്ഥാപനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ബില്‍ഡിംങ്ങില്‍ ആരംഭിച്ച സഹകരണ ലോണ്‍ട്രി ആന്റ് ഇസ്തിരി ഷോപ്പ് പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്
കെ. മണികണ്ഠന്‍ ഉദ്ഘടനം ചെയ്തു. സംഘം പ്രസിഡണ്ട് എ ദാമോദരന്‍ അധ്യക്ഷനായി. പി.ലോഹിതാക്ഷന്‍ (അസി. രജിസ്ട്രാര്‍ ഹൊസ്ദുര്‍ഗ് ) മുഖ്യാതിഥിയായി ,എം. രാഘവന്‍ (കോട്ടച്ചേരി സര്‍വ്വീസ് സഹകരണ ബേങ്ക് പ്രസിഡണ്ട്), കെ.വി. ശ്രീലത (ബ്ലോക്ക് വൈസ് പ്രസിഡണ്ട്), ബങ്കളം കുഞ്ഞികൃഷ്ണന്‍ (അഗ്രികള്‍ച്ചര്‍ കോ. സൊസൈറ്റി പ്രസിഡണ്ട്), വി. കമ്മാരന്‍(അജാനൂര്‍ അര്‍ബന്‍ സഹകരണ സംഘം പ്രസിഡണ്ട്), കരുണാകരന്‍ കുന്നത്ത് (ജില്ലാ വൈസ് പ്രസിഡണ്ട് കേരള കോ- ഓപ് എംപ്ലോയീസ് ഡയറക്ടര്‍) എന്‍.ബലകൃഷ്ണന്‍ സംഘം ഡയറക്ടര്‍) എന്നിവര്‍ സംസാരിച്ചു. പി.വിജയകുമാര്‍ സംഘം വൈസ് പ്രസിഡണ്ട് സ്വാഗതവും, ഷൈല ജയരാജ് ( ജില്ലാ സെക്യൂരിറ്റി സഹകരണ സംഘം സെക്രട്ടറിനന്ദിയുംപറഞ്ഞു.
