നീലേശ്വരം :കൂലി കുടി ശ്ശിക ഉടന്‍ വിതരണം ചെയ്യുക. ലേബര്‍ ബഡ്ജറ്റ് പുന:സ്ഥാപിക്കുക വെട്ടിക്കുറച്ച തൊഴില്‍ ദിനം പുന:സ്ഥാപിക്കുക തുടങ്ങിയ ആ വശ്യങ്ങള്‍ ഉന്നയിച്ച് എന്‍ ആര് ഇ ജി വര്‍ക്കേര്‍സ് യൂണിയന് നീലേശ്വരം ഏരിയാ കമ്മറ്റി നീലേശ്വരം പോസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. യൂണിയന് മുന്‍ സംസ്ഥാന സെക്രട്ടറി എം വി ബാലകൃഷ്ണന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഏ.വി.ശ്രീജ അധ്യക്ഷയായി.
വി .കുഞ്ഞിരാമന്, വി.വി.ശ്രീജ,കെ വി സുധാകരന്,കെ സത്യ എന്നിവര്‍ സംസാരിച്ചു. ശശി ന്ദ്രന്‍ മടിക്കൈ സ്വാഗതം പറഞ്ഞു. പാലസ് ഗൗണ്ട് കേന്ദ്രീകരിച്ച് മാര്‍ച്ചും നടത്തി.
ബേഡകം: തൊഴിലുറപ്പ് കൂലി കുടിശ്ശിക ഉടന്‍ വിതരണം ചെയ്യുക. വെട്ടിക്കുറച്ച ലേബര്‍ ബഡ്ജറ്റും തൊഴില്‍ ദിനവും പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍ ആര് ഇ ജി വര്‍ക്കേര്‍സ് യൂണിയന് ബേഡകം ഏരിയാ ക്കമ്മറ്റി മുന്നാട് പോസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. യൂണിയന് ജില്ലാ വൈസ് പ്രസിഡണ്ട് പാറക്കോല്‍ രാജന് ഉദ്ഘാടനം ചെയ്തു. സി.കൃഷ്ണവേണി അധ്യക്ഷയായി. എച്ച്. മുരളി .വി.കെ. അരവിന്ദന് , ഇ . രാഘവന് , രധാ രവി. എന്നിവര്‍ സംസാരിച്ചു. ഇ. മോഹനന് സ്വാഗതവും ലതാ ഗോപി നന്ദിയുംപറഞ്ഞു.
തൊഴിലുറപ്പ് തൊഴിലാളികള്‍ പോസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി
