ഫസലുറഹ്‌മാന് മീഡിയ അക്കാദമി ഫെലോഷിപ്പ്

കാഞ്ഞങ്ങാട്: കേരള മീഡിയഅക്കാദമി ഫെലോഷിപ്പ് ചന്ദ്രിക കാഞ്ഞങ്ങാട് റിപ്പോര്‍ട്ടര്‍ ഫസലുറഹ്‌മാന്. മുസ്ലിം നവോത്ഥാനവും മാധ്യമങ്ങളും എന്ന വിഷയത്തിലാണ് പത്തായിരം രൂപയുടെ ഫെലോഷിപ്പ് ലഭിച്ചത്. പ്രസ്‌ഫോറം കാഞ്ഞങ്ങാട് ട്രഷററാണ്. കാലിക്കറ്റ് പ്രസ് ക്ലബ്ബ് ജേര്‍ണലിസത്തില്‍
ഡിപ്ലോമ നേടി കഴിഞ്ഞ പത്തൊമ്പത് വര്‍ഷമായി മാധ്യമ രംഗത്തുണ്ട്. തൃക്കരിപ്പൂരിലെ പരേതനായ എന്‍ അബ്ദുള്‍മജീദ് മാസ്റ്റര്‍-കെ.പി അസ്മാബി എന്നിവരുടെ മകനാണ്. ഭാര്യ:ഏ.കെ നുസ്രത്ത്,മകന്‍: ജാസിം ഫസല്‍.

error: Content is protected !!