വെള്ളിക്കോത്ത്: മഹാകവി പി. സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ അടുത്ത അധ്യയന വര്‍ഷം ഒന്നാം ക്ലാസില്‍ പ്രവേശനം നേടുന്ന കുട്ടികള്‍ക്കായി കുഞ്ഞരങ്ങ് – 2025 എന്ന പേരില്‍ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. പരിപാടി അജാനൂര്‍ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന് കെ. കൃഷ്ണന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡണ്ട് വിദ്യാധരന് അധ്യക്ഷത വഹിച്ചു. സി. ബി .ഷീജ ടീച്ചര്‍, കെ.വി. മനോജ് മാസ്റ്റര്‍ എം. രാകേഷ് മാസ്റ്റര്‍ ,പ്രബിന്രാജ് മാസ്റ്റര്‍എന്നിവര്‍ സംസാരിച്ചു. പാട്ടുകള്‍, കഥകള്‍, കളികള്‍ എന്നിവയുമായി ജയന് കാടകം കുട്ടികള്‍ക്ക് പരിശീലനം നല്കി. രജിത, മഞ്ജുഷ, വത്സല ടി, ഷീബ, വത്സല കെ.കെ, വിജി ന , ലയന, രതി തമ്പാന്, പ്രജിത,വേദ, സബിത എന്നിവര്‍ ക്യാമ്പിന്നേതൃത്വംനല്‍കി.
വെള്ളിക്കോത്ത് സ്കൂളില്‍ കുഞ്ഞരങ്ങ്-2025
