തിരുവനന്തപുരം: അടയ്ക്ക ഉത്പാദനത്തെ സാരമായി ബാധിക്കുന്ന തരത്തില്‍ കാസര്‍കോടിലെ കവുങ്ങ് കൃഷി മേഖലയില്‍ വ്യാപകമായി ബാധിക്കുന്ന രോഗങ്ങളെ കുറിച്ച് പഠിക്കാനും, പരിഹാര മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കാനും, നാശനഷ്ടങ്ങള്‍ വിലയിരുത്താനും വിദഗ്ദ്ധ സംഘത്തെ രൂപീകരിച്ച് സമഗ്ര പദ്ധതി ആസൂത്രണം ചെയ്യുമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം, കാര്‍ഷിക സര്‍വ്വകലാശാല, കൃഷി വിജ്ഞാന്‍ കേന്ദ്രം എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞര്‍ അടങ്ങിയ സംഘം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം നല്‍കുമെന്നും മന്ത്രി അറിയിച്ചു. കര്‍ഷകരുടെ ആശങ്കകള്‍ അറിയിച്ചുകൊണ്ട് കവുങ്ങ് കൃഷി മേഖലയിലെ ജനപ്രതിനിധികളുടെ പ്രത്യേക ആവശ്യപ്രകാരം നിയമസഭാ കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കവുങ്ങ് കൃഷി മേഖലയിലെ നാശനഷ്ട കണക്ക് ശേഖരിക്കുമെന്നും അതിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് സാദ്ധ്യതകള്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. കേര പദ്ധതി മുഖേനയും സാധ്യമായ പ്രവര്‍ത്തനങ്ങള്‍ കവുങ്ങ് കൃഷി മേഖലയില്‍ നടപ്പിലാക്കും. കാലാവസ്ഥാധിഷ്ഠിത ഇന്‍ഷുറന്‍സ് പദ്ധതി സംബന്ധിച്ച് കര്‍ഷകര്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കണമെന്നും പദ്ധതി ആനുകൂല്യം കര്‍ഷകര്‍ക്ക് ലഭ്യമാകത്തക്ക വിധം ഫീല്‍ഡ് തലത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. ജനകീയാസൂത്രണം പദ്ധതികളില്‍ ഓരോ പ്രദേശത്തിനും ആവശ്യമായ പ്രതിരോധ മാര്‍ഗങ്ങള്‍ക്കനുസരിച്ച് പദ്ധതികള്‍ രൂപീകരിക്കണമെന്നും രോഗ നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതിനൊപ്പം കവുങ്ങിന്റെ ആരോഗ്യ സംരക്ഷണത്തിന് ജൈവ വളങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് വളപ്രയോഗ മാര്‍ഗ്ഗങ്ങള്‍ കൈക്കൊള്ളണമെന്നും മന്ത്രി അറിയിച്ചു.
കവുങ്ങ് കര്‍ഷകരുടെ കടബാധ്യതയും വായ്പാ തിരിച്ചടവ് കാലാവധിയും സംബന്ധിച്ച് മൊറട്ടോറിയം പ്രഖ്യാപിക്കുന്നതിന് ധനകാര്യ വകുപ്പിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് സ്റ്റേറ്റ് ലെവല്‍ ബാങ്കിങ് കമ്മറ്റിയുമായി ചര്‍ച്ച നടത്തി ഉചിതമായ തീരുമനം കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു.
കുമിള്‍ രോഗമായ ഇലപ്പുള്ളി രോഗം ആരംഭത്തില്‍ തന്നെ നിയന്ത്രണവിധേയമാക്കുന്നതിനു കാര്‍ബണ്‍ ഫൈബര്‍ പോള്‍ സ്പ്ര പോലുള്ള നൂതന മാര്‍ഗ്ഗങ്ങള്‍ പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നിയമസഭാ കോണ്‍ഫെറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എ.മാരായ ഇ. ചന്ദ്രശേഖരന്‍, എന്‍.എ. നെല്ലിക്കുന്ന്, സി.ഹെച്ച്. കുഞ്ഞമ്പു, എ.കെ.എം. അഷറഫ്, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടര്‍ ശ്രീറാം വിങ്കിട്ടരാമന്‍ ഐ.എ.എസ്, കാഞ്ഞങ്ങാട് സബ് കളക്ടര്‍ പ്രതീക് ജൈന്‍ ഐ.എ.എസ്., കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം പ്ലാന്റ് പ്രൊട്ടക്ഷന്‍ മേധാവി ഡോ. വിനായക ഹെഗ്ഡെ, കേരള കാര്‍ഷിക സര്‍വകലാശാല ഡയറക്ടര്‍ ഓഫ് എക്സ്റ്റന്‍ഷന്‍ ഡോ. ജേക്കബ് ജോണ്‍ തുടങ്ങിയവര്‍പങ്കെടുത്തു.
