ഇഫ്താറിന്റെ ചരിത്ര തിളക്കത്തില്‍ ഇരിയ അല്‍ ശബാബ് പ്രവാസി സംഘടന

ഇരിയ :പ്രവാസികള്‍ക്ക് വേണ്ടി പ്രവാസികള്‍ രൂപീകരിച്ച പുതിയ പ്രവാസി സംഘടന ഇരിയ മഹല്‍ അല്‍ ശബാബ് അബുദാബി യില്‍ വെച്ച് ഇഫ്താര്‍ സംഗമം നടത്തി. പതിറ്റാണ്ടിന് ശേഷമുള്ള ഒത്തു ചേരാലാണ് എന്ന വിശേഷണം ഇതിനുണ്ടായിരുന്നു. യോഗത്തില്‍ ശുഹൈല്‍ ഏഴാംമൈല്‍ അധ്യക്ഷ സ്ഥാനം വഹിച്ചു.അല്‍ ശബാബ് പ്രസിഡന്റ് കെ ടി ഹക്കീം. ഓണ്‍ലൈനായി പരിപാടി ഉല്‍ഘാടനം ചെയ്തു എക്സീ ക്യൂടീവ് മെമ്പര്‍ സമീര്‍ ഇരിയ സ്വാഗതം പറഞ്ഞു. 33 ഓളം വരുന്ന ഇരിയ മഹല്‍ പ്രവാസികള്‍ പരിപാടിയില്‍ പങ്കെടുത്തു. ഒരുപാട് നാളത്തെ ഓര്‍മ്മകളൊടെ മഹല്ലിലെ മുതിര്‍ന്ന പ്രവാസികളായ നാസര്‍ ലാലൂര്‍, അബ്ദുല്ല ഏഴാം മൈല്‍, അബ്ദുള്‍ റസാക്ക് തുടങ്ങിയവര്‍ ചടങ്ങില്‍സംസാരിച്ചു.

error: Content is protected !!