കാഞ്ഞങ്ങാട് :ജാതിയുടെയും മതത്തിന്റെയും അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് മാനവ സ്നേഹം ഊട്ടിയുറപ്പിക്കുന്ന മാതൃകാപരമായ പ്രവര്‍ത്തി ചെയ്ത അജാനൂര്‍ അര്‍ബന്‍ സര്‍വീസ് സഹകരണ സംഘം ജീവനക്കാരന് വിനോദ് താനത്തിങ്കലിനെയും സുഹൃത്ത് സലാം കേരളയേയും അജാനൂര്‍ അര്‍ബന്‍ സര്‍വീസ് സഹകരണ സംഘം അനുമോദിച്ചു. രണ്ടുപേരും കാഞ്ഞങ്ങാട് നന്മ മരം ചാരിറ്റിയുടെ ഭാരവാഹികളാണ്. വിശുദ്ധ റമദാന് മാസത്തില്‍ നോമ്പ് നോക്കി ഖബര്‍സ്ഥാനില്‍ ഖബര്‍ കുഴിക്കുകയായിരുന്ന സലാം കേരളയെ കബര്‍ കുഴിക്കാന്‍ സഹായിച്ച് വിനോദ് മാതൃകയായി. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും തെരുവിലെ മക്കള്‍ക്ക് ദിവസവും അന്നദാനവും നടത്തുന്ന നന്മമരം പ്രവര്‍ത്തകരാണ് രണ്ടുപേരും. നിരവധി കാരുണ്യ പ്രവര്‍ത്തികള്‍ രണ്ടുപേരും ചെയ്തിട്ടുണ്ട്. സംഘം പ്രസിഡണ്ട് ശവി കമ്മാരന്റെ അധ്യക്ഷതയില്‍ നടന്ന അനുമോദന ചടങ്ങില്‍ സംയുക്ത ജമായത്ത് പ്രസിഡണ്ടും മന്‍സൂര്‍ ഹോസ്പിറ്റല്‍ ചെയര്‍മാനുമായ സി കുഞ്ഞാമ്മദ് ഹാജി , സി കുഞ്ഞാമ്മദ് ഹാജി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ലക്ഷ്മി, തമ്പാന് വി കെ , രവീന്ദ്രന് സി വി തമ്പാന് വിവിധ ജമായത്ത് പ്രതിനിധികള്‍ , സംഘം വൈസ് പ്രസിഡണ്ട് അബ്ദുള്‍ ബഷീര്‍, ഡയറക്ടര്‍മാരായ സുകുമാരന്‍ പൂച്ചക്കാട്, അബ്ദുല്‍ കരീം സി എച്ച് കുമാരന് രമാദേവി പി ,ശ്യാമള എം, ശോഭന പി , സംഘം സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി എം രാജീവന് എന്നിവര്‍ സംസാരിച്ചു. ഡയറക്ടര്‍ അരവിന്ദാക്ഷന് നായര്‍ സ്വാഗതവും സംഘം സെക്രട്ടറി കെ വി സാവിത്രി നന്ദിയുംപറഞ്ഞു.
മാതൃകാ പ്രവര്‍ത്തനം നടത്തിയ വിനോദ് താനത്തിങ്കലിനെയും സലാം കേരളയേയും അജാനൂര്‍ അര്‍ബന്‍ സര്‍വീസ് സഹകരണ സംഘം അനുമോദിച്ചു
