ഒഴിഞ്ഞവളപ്പ് : ഒഴിഞ്ഞവളപ്പ് ഇ.കെ നായനാര്‍ സ്മാരക വായന ശാല ആന്റ് ഗ്രന്ഥാലയത്തിന്റ പ്രതിമാസ വീട്ടുമുറ്റ പുസ്തക ചര്‍ച്ച വായന ശാല മെമ്പര്‍ സതീശന് കെ യുടെ വീട്ടില്‍ വച്ച് നടന്നു. പ്രശസ്ത കഥാകൃത്ത് അംബികസുതന്‍ മാങ്ങാടിന്റ ‘രണ്ട് മത്സ്യങ്ങള്‍ ‘ കഥ ചര്‍ച്ച ചെയ്തു. അജാനൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സബീഷ് കെ പുസ്തകാവതരണം നടത്തി. യുവകവി സന്തോഷ് ഒഴിഞ്ഞവളപ്പ്, അശോകന്, അഖില്‍ ഒ വി, രാജേഷ് ടി വി, നീതു ചന്ദ്രന് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. വായനശാല പ്രസിഡന്റ് പ്രമോദ് ടി വിയുടെ അധ്യക്ഷതയില്‍ നടന്ന പുസ്തക ചര്‍ച്ചയില്‍ സതീശന് കെ സ്വാഗതവും സന്തോഷ് കെ നന്ദിയുംപറഞ്ഞു.
ഒഴിഞ്ഞവളപ്പ് ഇ.കെ നായനാര്‍ സ്മാരക വായന ശാല ആന്റ് ഗ്രന്ഥാലയം വീട്ടുമുറ്റ പുസ്തകചര്‍ച്ച സംഘടിപ്പിച്ചു
