കാഞ്ഞങ്ങാട്:-സാമൂഹിക സാംസ്കാരിക,ആരോഗ്യ വിദ്യാഭ്യാസ,ജീവകാരുണ്യ കലാകായിക മേഖലയില്‍ കഴിഞ്ഞ 37 വര്‍ഷക്കാലമായി നാടിനെ ആകെ ചേര്‍ത്ത് നിര്‍ത്തി നെല്ലിക്കാട്ട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നെല്ലിക്കാട്ട് റെഡ് സ്റ്റാര്‍ ക്ലബ്ബിന്റെ മെയ് മാസം വരെ നീണ്ടുനില്‍ക്കുന്ന 37 വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ലഹരിയും വേണ്ട ലഹളയും വേണ്ട എന്ന സന്ദേശവുമായി ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി.സിപിഐഎം ബല്ല ലോക്കല്‍ സെക്രട്ടറി എം സേതു ഉദ്ഘാടനം ചെയ്തു.അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടറും നിരവധി പുരസ്കാര ജേതാവും പ്രാസംഗികനുമായ എന്‍ ജീ രഘുനാഥ് ബോധവല്‍ക്കരണ ക്ലാസ് എടുത്തു.ലഹരിയില്‍ അടിമപ്പെട്ട് ജീവിതം നഷ്ടപ്പെടുന്ന വേളയില്‍ വായനയിലൂടെയും എഴുത്തിലൂടെയുംഅതിനോട് പൊരുതി ജീവിത വിജയം നേടിയ ഏവര്‍ക്കും മാതൃക ആക്കാവുന്ന യുവ എഴുത്തുകാരന് വിനു വേലാശ്വരത്തെ ചടങ്ങില്‍ വച്ച് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പപ്പന് കുട്ടമത്ത് ആദരിച്ചു.കെ വിശശികുമാര്‍ അധ്യക്ഷത വഹിച്ചു.കൗണ്‍സിലര്‍മാരായ ടി വി സുജിത്ത് കുമാര്‍, കെ ലത,സംഘാടകസമിതി ചെയര്മാന് രതീഷ് നെല്ലിക്കാട്, വി മുരളീധരന്,ക്ലബ്ബ് സെക്രട്ടറിരാജേഷ് നെല്ലിക്കാട്ട് ,പ്രസിഡണ്ട് കെ സുധീഷ് എന്നിവര്‍ സംസാരിച്ചു.എം രാജീവന് സ്വാഗതവും കെ അഖില്നന്ദിയുംപറഞ്ഞു
നെല്ലിക്കാട്ട് റെഡ് സ്റ്റാര്‍ ക്ലബ്ബ് വാര്‍ഷികവും ലഹരി ബോധവല്‍ക്കരണ പരിപാടിയും നടത്തി; സിപിഎം ബല്ലാ ലോക്കല്‍ സെക്രട്ടറി എം സേതു ഉദ്ഘാടനം ചെയ്തു.
