കാഞ്ഞങ്ങാട്:- ‘വായനാ വസന്തം,പൂത്തുലഞ്ഞ ചെമ്മട്ടംവയല്‍ സ്‌നേഹതീരം വയോജന ക്ലബ്ബ്മുന്‍ പ്രധാനഅധ്യാപകനും,എഴുത്തുകാരനു ക്ലബ്ബിന്റെ മുന്‍ പ്രസിഡണ്ടുമായ എം കുഞ്ഞമ്പു പൊതുവാളിനെ ആദരിച്ചു.വിദ്വാന്‍ കെ കെ നായര്‍ വായനയുടെ വസന്തം എന്ന പുസ്തകവും, എസി കണ്ണന്‍ നായരുടെ ജീവചരിത്രത്തെക്കുറിച്ച് പൂത്തുലഞ്ഞ പൂമരം എന്നീ പുസ്തകങ്ങള്‍ രചിക്കുകയും,സ്‌കൂളുകള്‍,ലൈബ്രറികള്‍,തുടങ്ങിയ നിരവധി സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സ്മരണിക,കഥകവിതാ സമാഹാരങ്ങള്‍ എന്നിവ തയ്യാറാക്കുന്നതിനും വേണ്ടി പ്രവര്‍ത്തിച്ചതിന്റെ ഭാഗമായാണ്മുന്‍ ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് കൂടിയായ എം കുഞ്ഞമ്പു പൊതുവാളിന് ആദരിച്ചത്.സ്‌നേഹതീരം വയോജന ക്ലബ്ബില്‍ വച്ച് നടന്ന ചടങ്ങ് കാഞ്ഞങ്ങാട് നഗരസഭ വികസനകാര്യ സ്വരം സമിതി അധ്യക്ഷ കെ ലത ഉദ്ഘാടനം ചെയ്ത് ഉപഹാരം നല്‍കി.അശ്വിനി ഐ ങ്ങോത്ത് പുസ്തകങ്ങളെ പരിചയപ്പെടുത്തി.വയോജന ക്ലബ്ബ് പ്രസിഡണ്ട് ടി വസന്ത അധ്യക്ഷത വഹിച്ചു.കൗണ്‍സിലര്‍ ടി വി സുജിത്ത് കുമാര്‍, എസ് ഗോപാലകൃഷ്ണന്‍, കെ വിജയം നായര്‍,രാമകൃഷ്ണന്‍ മോനാച്ച, കെ ബാലകൃഷ്ണന്‍, കെ പി ശ്യാമള, എം രേണുക, സി എച്ച് ലീല എന്നിവര്‍ സംസാരിച്ചു.ക്ലബ്ബ് സെക്രട്ടറി ടി വി ഭാസ്‌കരന്‍ സ്വാഗതവും കെ കുഞ്ഞിരാമന്‍ നന്ദിയുംപറഞ്ഞു.
ചെമ്മട്ടം വയല്‍ വയോജന ക്ലബ്ബ് എം കുഞ്ഞമ്പു പൊതുവാളിനെ ആദരിച്ചു
