രാജപുരം :മെയ് 3ന് അയോദ്ധ്യ നഗര്‍ വണ്ണാത്തിക്കാനം സംഘടിപ്പിക്കുന്ന ഉത്തരമേഖല കമ്പവലി മാമാങ്കത്തിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. റിട്ട. കായിക അധ്യാപിക ചിന്നമ്മ തോമസ് കുടുതനാംകുഴിയില് വണ്ണാത്തിക്കാനം, നിരവധി വടംവലി മത്സരങ്ങളില്‍ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച് പരീശീലനം നല്കുന്ന വടംവലി താരം സാബു പറയക്കോണം വണ്ണാത്തിക്കാനം, ടെക്നിക്കല്‍ സ്കൂള്‍ സ്റ്റേറ്റ് ലെവല്‍ ജാവലിന്‍ ത്രോ വിന്നറുമായ അഭിനവ് സഞ്ജീവ് മുണ്ടോട്ട് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു. ധനസമാഹരണത്തിനായുള്ള ആദ്യ സംഭാവന റിട്ട.ഫീല്‍ഡ് ഓഫിസര്‍ കെ സി സത്യനാരായണനുംനിര്വ്വഹിച്ചു. ചടങ്ങില്‍ കണ്‍വീനര്‍ സുധീഷ് വണ്ണാത്തിക്കാനം, ജീജീഷ് ചെറുപുഴ, സഞ്ജീവ് മുണ്ടോട്ട് അഭിനന്ദ് വണ്ണാത്തിക്കാനം എന്നിവര്‍സംബന്ധിച്ചു.
