പെരിയ :ആയമ്പാറ ശ്രീവിഷ്ണു ബാലവേദിയുടെ ആഭിമുഖ്യത്തില്‍ നാല്പതോളം കുട്ടികള്‍ക്ക് ക്ഷേത്ര കുളത്തില്‍ നീന്തല്‍ പരിശീലനം സംഘടിപ്പിച്ചു.
ജലാശയ അപകടങ്ങള്‍ ഒഴിവാക്കാന്‍ കുട്ടികളെ നീന്തല്‍ പരിശീലിപ്പിക്കുവാനും മുങ്ങിമരണങ്ങളില്‍ ഒഴിവാക്കി അടിയന്തര ഘട്ടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് സജ്ജരാക്കുക, വെള്ളത്തിലിറങ്ങാനുള്ള പേടി മാറ്റുക എന്നി ലക്ഷ്യങ്ങളോടെയാണ് കലാവേദി പരിശീലനം നല്‍കുന്നത്, നീന്തലിന്റെ രണ്ടാ ഘട്ട ഉദ്ഘാടനം പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് രണ്ടാ വാര്‍ഡ് മെമ്പര്‍ ലത രാഘവന് നിര്‍വഹിച്ചു. സെക്രട്ടറി കെ.ദാമോദരന്‍ മോലോത്തുങ്കാല്‍ അധ്യക്ഷനായി. യു എഇ കമ്മിറ്റി പ്രസിഡന്റ് സതീശന്, ഗോപാലന് പള്ളമ്മല്,എം.വേലായുധന്, ജയന്തി രാജന്,മോഹനന് കണ്ടൂര്, മനോജ് നെല്ലിക്കുന്ന്, എന്നിവര്‍ സംസാരിച്ചു. ബാലവേദി വൈസ് പ്രസിഡന്റ് രോഹിത്ത് പത്മനാഭന് സ്വാഗതവും അനന്യ മധു നന്ദിയുംപറഞ്ഞു
