കെ.എസ്.ആര്‍.ടി.സി കാഞ്ഞങ്ങാട് ഡിപ്പോ വാര്‍ഷിക ദിനാഘോഷം

കാഞ്ഞങ്ങാട് :കെ.എസ്.ആര്‍.ടി.സി കാഞ്ഞങ്ങാട് ഡിപ്പോയുടെ 12ാമത് വാര്‍ഷിക ദിനാഘോഷം ചെമ്മട്ടം വയല്‍ ഡിപ്പോയില്‍ സംഘടിപ്പിച്ചു. ഇ.ചന്ദ്രശേഖരന്‍ എം. എല്‍ എ ഉദ്ഘാടനം ചെയ്തു . കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍ പേഴസണ്‍ കെ.വി സുജാത അധ്യക്ഷയായി. കെ.എസ്.ആര്‍.ടി.സി. നോര്‍ത്ത് സോണ്‍ ഓഫീസര്‍ വി.മനോജ് കുമാര്‍ മുഖ്യാതിഥിയായി, വാര്‍ഡ് കൗണ്‍സിലര്‍ കെ.ലത , അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെ.ടി.പി.മുരളീധരന്‍, ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ കെ. പ്രിയേഷ് കുമാര്‍ , അസി. ഡിപ്പോ എഞ്ചിനീയര്‍ വി.എച്ച് ദാമോദരന്‍, കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍ കെ.എ. കൃഷ്ണന്‍, വെഹിക്ക്ള്‍ സൂപ്പര്‍വൈസര്‍ പി. തമ്പാന്‍,എം. ജയകുമാര്‍ നെല്ലിത്തറ (കെ.എസ്.ടി. എംപ്ലോയീസ് സംഘ് ബി.എം.എസ്) മറ്റ് ട്രേഡ് യൂണിയന്‍ പ്രതിനിധികളായ എം. സന്തോഷ്,പി. ശ്രീനിവാസ്, സി.വി. ബാബുരാജ്, എന്നിവര്‍ സംസാരിച്ചു. അസി. ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ആല്‍വിന്‍ ടി സേവ്യര്‍ സ്വാഗതവും സൂപ്രണ്ട് കെ. സരിത നന്ദിയും പറഞ്ഞു. ഡിപ്പോയെ ഹരിത ഡിപ്പോയാക്കി മാറ്റാനുള്ള ശ്രമത്തില്‍ മികച്ച സേവനം നടത്തുന്ന ക്ലീനിംഗ് ജീവനക്കാരായ പി.സരസ്വതി , വി.പി ബേബി , സി.വി.ശാന്തി എന്നിവരെയും താല്‍ക്കാലിക സെക്യൂരിറ്റി ജീവനക്കാരന്‍ കെ വി അശോകന്‍ എന്നിവരെആദരിച്ചു.

error: Content is protected !!