ഹിന്ദു സമൂഹം ഒട്ടനവധി വെല്ലുവിളികള്‍ നേരിട്ടു കൊണ്ടിരിക്കുന്നു: എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദ ഭാരതി

കാസര്‍കോട്:ഇന്ന് ഹിന്ദു സമൂഹം ഒട്ടനവധി വെല്ലുവിളികള്‍ നേരിട്ടു കൊണ്ടിരിക്കുകയാണെന്ന് എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദ ഭാരതി പറഞ്ഞു. കാസര്‍കോട് ഉദയഗിരി ശ്രീ വിഷ്ണുമൂര്‍ത്തീ ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്ന ഹിന്ദു ഐക്യവേദി ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ക്ഷേത്രങ്ങള്‍,ആശ്രമങ്ങള്‍,സന്യാസിമാര്‍ പ്രത്യേകിച്ചും ഹിന്ദു ആചാരാനുഷ്ഠാനങ്ങള്‍ പരിപാലിച്ച് പോകുന്ന വിശ്വാസികള്‍ എന്നിവരും പലതരത്തിലുള്ള വെല്ലുവിളികള്‍ നേരിടുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്.ഇതിനെതിരെ മുഴുവന്‍ ഹൈന്ദവ സമാജത്തെയും സംഘടിപ്പിച്ച് ഇതിനെ ചെറുത്ത് തോല്‍പ്പിക്കേണ്ടതാണ്,അതിന് ശക്തമായ സംഘടനാ ശേഷിയുള്ള ഹിന്ദു ഐക്യവേദി ആ ദൗത്യം ഏറ്റെടുക്കണമെന്ന് സ്വാമികള്‍ ആഹ്വാനം ചെയ്തു. ഹിന്ദു ഐക്യവേദി ജില്ല പ്രസിഡന്റ് എസ്.പി.ഷാജി അധ്യക്ഷനായി.സംസ്ഥാന ജനറല്‍ സെക്രട്ടറി ഷൈനു കോഴിക്കോട് മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന സെക്രട്ടറി കെ ശ്രീധരന്‍,രാജന്‍ മൂളിയാര്‍,ഗോവിന്ദന്‍ മാസ്റ്റര്‍ കൊട്ടോടി,ഗോപാലകൃഷ്ണന്‍ തച്ചങ്ങാട്,സുധാകരന്‍ കൊള്ളിക്കാട്,അഡ്വ: മണികണ്ഠന്‍,ഇന്ദുലേഖ കരിന്തളം എന്നിവര്‍ സംസാരിച്ചു. ജില്ല സംസ്ഥാന ഭാരവാഹികള്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു.

മിലിട്ടറിയില്‍ ലെഫ്‌നെന്റായി നിയമിതനായ കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ നാമദേവ കാമത്ത്,പെരുതടി അപ്പന്റെ ഭക്തി ഗാന ആല്‍ബത്തിലെ ഗായിക പാര്‍വതി ബാലു കൊട്ടോടി,ജില്ലയിലെ മാതൃക ഹിന്ദു ഐക്യവേദിയുടെ പഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ട കള്ളാര്‍ പഞ്ചായത്ത് ഭാരവാഹികള്‍ എന്നിവരെ എടനീര്‍ മഠാധിപതി ആദരിച്ചു. യോഗസ്ഥലത്ത് ഹിന്ദു ഐക്യവേദിയുടെ ചരിത്രങ്ങള്‍ അടങ്ങിയ പുസ്തക സ്റ്റാളും ഒരുക്കിയിരുന്നു. ഗോവിന്ദന്‍ മാസ്റ്റര്‍ കൊട്ടോടി, കരുണാകരന്‍ മാസ്റ്റര്‍ ബോവിക്കാനം, പ്രിയമാനന്ദ സ്വാമി, കൊണ്ടയൂര്‍ യോഗാനന്ദ സരസ്വതി സ്വാമികള്‍ (രക്ഷാധികാരിമാര്‍), എസ് പി ഷാജി. (പ്രസിഡന്റ്), ഗോപാലകൃഷ്ണന്‍ തച്ചങ്ങാട് (വര്‍ക്കിംഗ് പ്രസിഡന്റ്), ഗണേഷ് അരമങ്ങാനം,
അഡ്വ. രമേഷ് യാദവ്, കെ.വി കുഞ്ഞികണ്ണന്‍ കള്ളാര്‍,വിട്ടല്‍ ഭട്ട് (വൈസ് പ്രസിഡന്റുമാര്‍), രാജന്‍ മൂളിയാര്‍ (ജനറല്‍ സെക്രട്ടറി),സുധാകരന്‍ കൊള്ളിക്കാട്. രാമകൃഷ്ണന്‍ വാഴുന്നോറടി, ഇന്ദുലേഖ കരിന്തളം. അഡ്വ. എ മണികണ്ഠന്‍, കെ.മോഹനന്‍ വാഴക്കോട്, ഈശാന പിടാരര്‍, (സെക്രട്ടറിമാര്‍),
വിജയന്‍ കല്യാണ്‍റോഡ് (ഖജാന്‍ജി).

error: Content is protected !!