ആവിയില്‍ – യു എ ഇ. കെ എം സി വി ആവിയില്‍ ശാഖ കമ്മിറ്റിയുടെ ചികിത്സാ സഹായം രക്ഷാധികാരി ഇബ്രാഹിം ഹാജി കാസര്‍കോട് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് അഡ്വ: എന്‍ എ ഖാലിദിന് കൈമാറി. ചടങ്ങില്‍ കോര്‍ഡിനേറ്റര്‍ ഇബ്രാഹിം പള്ളിക്കര അധ്യക്ഷത വഹിച്ചു. വാര്‍ഡ് പ്രസിഡന്റ് എം.കെ. ഹമീദ്, ജനറല്‍ സെക്രട്ടറി ഗഫൂര്‍ മുറിയനാവി, വാര്‍ഡ് കൗണ്‍സിലര്‍ റസിയ ഗഫൂര്‍ , യൂസഫ് ഹാജി, കെ.എച്ച്. മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കുഞ്ഞി വെളുമാട്, ജബ്ബാര്‍ , നാസര്‍ ഖത്തര്‍, ഹക്കീം അവിയില്‍, ശഫ്രാസ് അബുദാബി , എന്നിവര്‍ പ്രസംഗിച്ചു. ശരീഫ് മൗലവി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്കി. ഷംസുദ്ധീന് ആവിയില്‍ സ്വാഗതവും, അന്‍സാര്‍ അബുദാബിനന്ദിയുംപറഞ്ഞു
യു എ ഇ കെ എം സി സി ആവിയില്‍ ശാഖ കമ്മിറ്റിയുടെ ചികിത്സാ സഹായം കൈമാറി
