ബേക്കല്‍ : തീവണ്ടിയില്‍ നിന്നും തെറിച്ച് വീണ് മഹാരാഷ്ട്ര സ്വദേശി മരിച്ചു. മഹാരാഷ്ട്ര സകാലി സ്വദേശി പ്രകാശ് ഗണേഷ്മല്‍ ജയിന്‍(65) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. മംഗള എക്‌സ്പ്രസ്സിലെ ബി 1 കോച്ചിലെ യാത്രക്കാരന്‍ ആയിരുന്നു ഇദ്ദേഹം. അബദ്ധത്തില്‍ പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നുവെന്നാണ് വിവരം. വീഴുന്നത് കണ്ട് മറ്റു യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു. വിവരമറിഞ്ഞ് ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി. തുടര്‍ന്നു നടത്തിയ തെരച്ചില്‍ ബേക്കല്‍ റെയില്‍വേ സ്റ്റേഷന് സമീപം പരിക്കേറ്റ നിലയില്‍ ആളെ കണ്ടെത്തി. ഉടന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.
ബേക്കലില്‍ തീവണ്ടിയില്‍ നിന്നും തെറിച്ച് വീണ് മഹാരാഷ്ട്ര സ്വദേശി മരിച്ചു
