ചിത്താരിയില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു : ബസില്‍ നിന്ന് ഇന്ധന ചോര്‍ച്ച; ആര്‍ക്കും സാരമായി പരിക്കില്ല

കാഞ്ഞങ്ങാട് : സംസ്ഥാന പാതയില്‍ ചിത്താരിയില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് വന്‍ അപകടം. ഇന്നലെ വൈകീട്ടാണ് അപകടം സംഭവിച്ചത്. ഇന്നലെ സൗത്ത് ചിത്താരി ബംഗ്‌ള ഹോട്ടലിന് സമീപമാണ് അപകടം സംഭവിച്ചത് . മായാ ജ്യോതി ബസും കാറുമാണ് കൂട്ടിയിടിച്ചത്. ഇന്ധന ചോര്‍ച്ചയുണ്ടായി. ഫയര്‍ഫോഴ്‌സെത്തി പണിപെട്ടാണ് ഇന്ധന ചോര്‍ച്ച ഒഴിവാക്കിയത്. കാര്‍ പാടെ തകര്‍ന്നു. ബസിന്റെ മുന്‍ഭാഗവും തകര്‍ന്നു. ഗതാഗതതടസമുണ്ടായി.യാത്രകാര്‍ക്ക് വലിയ പരിക്കൊന്നുമില്ല

 

error: Content is protected !!